കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസിനെ തകർത്ത പോലെ കേരളത്തിലെ കോൺഗ്രസിന്റെ അവസാന പുകയും എടുത്തിട്ട് മാത്രമേ കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയൂ എന്ന എതിരാളികളുടെ പ്രചാരണം ശരിയാവുകയാണ് .കെ സുധാകരന്റെ അടുത്ത അനുയായി മുൻ ഡി സി സി ജനറൽ സെക്രട്ടറി സി രഘുനാഥ് ബി ജെ പിയിലേക്ക് ചേക്കേറി .സുധാകരൻ തന്നെ റിക്രൂട്ട് ചെയ്യുകയാണ് എന്നും ആരോപണം ഉണ്ട് . ഇന്ന് വൈകിട്ട് ദില്ലിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സി രഘുനാഥ് കഴിഞ്ഞ ദിവസമായിരുന്നു പാർട്ടിയിൽ നിന്നും രാജിവെച്ചത്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നായിരുന്നു പാർട്ടി വിട്ടത്.
എന്നാൽ പാർട്ടിയിൽ ഏറെക്കാലമായി താൻ കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് പാർട്ടി വിടുന്നതിന് മുൻപ് രഘുനാഥ് ആരോപിച്ചത്. പല പരിപാടികളിൽ നിന്നും തന്നെ തഴഞ്ഞു. യുഡിഎഫിന്റെ വിചാരണ സദസിൽ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്നും രഘുനാഥ് ആരോപിച്ചിരുന്നു.
കോൺഗ്രസിനകത്ത് ഗ്രൂപ്പ് വേണ്ടെന്ന് പറഞ്ഞവരൊക്കെ നാലും അഞ്ചും ഗ്രൂപ്പുകളുണ്ടാക്കി.കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റാകുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ സുധാകരന് കഴിഞ്ഞില്ല. കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി പരിഹരിക്കാമെന്ന് പറഞ്ഞ് കൂടിയാലോചന നടത്തിയ ശേഷം ഇതുവരെ നേതൃത്വം തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും രഘുനാഥ് വിമർശിച്ചിരുന്നു.