തിരുവനന്തപുരം: പെണ്ണായാണു പി സി ജോര്‍ജ് ജനിച്ചിരുന്നതെങ്കില്‍ ഉറപ്പായും പുത്തരിക്കണ്ടത്തു തുണി പൊക്കി കൊടുക്കുന്ന വേശ്യയായി മാറിയേനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീഡിയോയില്‍ . മലപ്പുറത്തു നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷിച്ചു എന്ന ഒറ്റക്കുറ്റം മാത്രമേ ആ ചന്തയോടു താന്‍ ചെയ്തിട്ടുള്ളുവെന്നു പറഞ്ഞ് തിരിച്ചടിച്ച് പി സി ജോര്‍ജ് വാക് പോര് കൊഴിപ്പിച്ചു.പി സി ജോര്‍ജ് എംഎല്‍എയെ അധിക്ഷേപിച്ചു കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും വിവാദത്തിലായിരിക്കയാണ്.
മംഗളം ടെലിവിഷന്‍ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം. പി സി ജോര്‍ജ് പെണ്ണായി ജനിച്ചിരുന്നെങ്കില്‍ എത്രയോ പേര്‍ക്കു ഗുണേറിയ, സിഫിലിസ് അതുപോലുള്ള രോഗങ്ങള്‍ പിടിച്ചേനെയെന്നും ആണായി ജനിച്ചുപോയതു നമ്മുടെ ഭാഗ്യമെന്നും രാജ്‌മോഹന്‍ അധിക്ഷേപിച്ചു.
എന്നാല്‍, ഇക്കാര്യം വാര്‍ത്തയാക്കേണ്ട ഒന്നല്ലെന്നാണു പി സി ജോര്‍ജിന്റെ പ്രതികരണം. ‘മുരളീധരനെപ്പറ്റി പറഞ്ഞ അതേ വൃത്തികേടുതന്നെയാണ് അവന്‍ എന്നെപ്പറ്റിയും പറഞ്ഞത്. അവന്‍ വെറും ചന്തയാണ്. ഇതൊന്നും വാര്‍ത്തയാക്കേണ്ട ഒന്നല്ല. അവനെ മലപ്പുറത്തെ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ രക്ഷിച്ചു കൊണ്ടുവന്നു എന്നൊരു പാപമേ താന്‍ ചെയ്തുള്ളൂ’വെന്നും ജോര്‍ജ് പറഞ്ഞു