ശശികല ടീച്ചര്‍ക്കെതിരെ പരാമര്‍ശം ;രാജമോഹന്‍ ഉണ്ണിത്താന് വധഭീഷണി

 

    ‘ശശികല പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ തമ്മില്‍ വെട്ടിക്കീറുന്നത് നാം കാണേണ്ടിവരും’

കൊച്ചി:ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് വധഭീഷണി ഉയര്‍ന്നു.ഇന്നലെ രാത്രി റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്ക് ശേഷം നിരവധി പേര്‍ തന്നെ ഭീഷണിപ്പെടുത്തി ഫോണില്‍ വിളിച്ചതായി ഉണ്ണിത്താന്‍ പറഞ്ഞു.ശശികലതന്നെ അനുയായികള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.”ശശികല പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ തമ്മില്‍ വെട്ടിക്കീറുന്നത് നാം കാണേണ്ടിവരും ” എന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം ആണ് വിവാദത്തിനും ഭീക്ഷണിക്കും ആധാരമെന്നറിയുന്നു.”പൊതുജനങ്ങളുമായി ഇടപെട്ട് പരിചയമില്ലാത്തതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ പ്രകോപിതയാകുന്നത്. അവരുടെ പ്രസംഗത്തിന്റെ കാസറ്റ് ഞാന്‍ ഈയിടെ കേട്ടു. അവരുടെ പ്രസംഗം കേട്ടാല്‍ വാദരോഗം പിടിച്ച് കിടക്കുന്ന ഹിന്ദുപോലും ചാടി എഴുന്നേറ്റ് മുസ്ലീമിനെ കുത്തും, ക്രിസത്യാനിയെ കുത്തും അതാണ് ഞാന്‍ അവരോട് വിനയപൂര്‍വം പറഞ്ഞത്, അവരൊരു അധ്യാപികയാണ്, രാജ്യത്തോടുള്ള കൂറ് അവര്‍ കാണിക്കണം. ഒരു അധ്യാപിക എന്ന നിലയില്‍ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ അവസാനിപ്പിക്കണം. കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപികയാണവര്‍. അവര്‍ പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ നാളെ തെരുവില്‍ വെട്ടിക്കീറി മരിക്കുന്നത് നാം കാണേണ്ടി വരും.

‘തെമ്മാടികള്‍ക്ക് എവിടെയും കിടക്കാം. തെരുവിലെ ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. എന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടൊന്നും ഒരു കാര്യവുമില്ല, ഭീഷണിക്ക് വഴങ്ങുന്ന ആളല്ല ഞാന്‍. ഞാന്‍ തലശ്ശേരിയില്‍ പോയി മത്സരിച്ച ആളാണ് എന്നോര്‍ക്കണം’.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ ഈ നാട്ടിലെ ഹിന്ദുക്കളെ മാത്രം വിളിച്ചാണ് പ്രസംഗം മുഴുവന്‍ നടത്തുന്നത്. കേള്‍ക്കുന്നവരില്‍ ചിലര്‍ കയ്യടിക്കും. ഇവര്‍ ഇതുവരെ ഒരു ഡിബേറ്റിലും പങ്കെടുത്തിട്ടില്ല. എല്ലാ വിഭാഗക്കാരും ഉള്ള ഒരിടത്ത് ഇവര്‍ പ്രസംഗിച്ചിട്ടില്ല. അങ്ങനെ പ്രസംഗിച്ചാല്‍ അവര്‍ക്ക് കയ്യടിയല്ല, കൂക്കുവിളിയാണ് കിട്ടുക – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

Top