കണ്ണൂർ:കേരളത്തിൽ കോൺഗ്രസിലെ പ്രമുഖരായ പലരും ബിജെപിയിൽ ചേരുമെന്ന് ബിജെപി പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ സിപിഐഎമ്മിന് ബദലായി എന്‍ഡിഎ മാറുമെന്ന് കണ്ണൂരിൽ പറഞ്ഞു .അടുത്ത തെരഞ്ഞെടുപ്പില്‍ ഖദറിട്ട ആള്‍ക്കാര്‍ പലരും ബിജെപിയിലേക്ക് വരുമെന്നും അവർ പ്രമുഖരായിരിക്കുമെന്നു അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു . 2021-ല്‍ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ പാര്‍ട്ടിയ്ക്ക് കഴിയുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടാണ് അദ്ദേഹം ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്.
നിലവില്‍ കേരളത്തില്‍ സിപിഐഎമ്മിന് ബദലായി എന്‍ഡിഎ മാറും.കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണു സിപിഎമ്മിനുള്ളത്. വിദ്വേഷത്തിന്റെ വിളവെടുപ്പാണ് സിപിഐഎം നടത്തുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്- ശ്രീധരന്‍ പിള്ള പറഞ്ഞു. പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത് ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കാസര്‍കോട്ടെ കൊലപാതകത്തില്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും കടന്നു വരാം.