അഞ്ച് ലോകസഭാ മണ്ഡലങ്ങൾ ലക്ഷ്യമിട്ട് പുതിയ ബി.ജെ.പി അധ്യക്ഷൻ. അഡ്വ:പി.എസ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത് രണ്ടാം തവണ

കോഴിക്കാട്: സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി അഡ്വക്കേറ്റ് പി.എസ്.ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. 2003-2006 സമയത്തായിരുന്നു മുമ്പ് ശീധരന്‍ പിള്ള ബി.ജെ.പി.യുടെ പ്രസിഡന്റായത്.അടുത്ത ലോക്സഭാ തിരെഞ്ഞെടുപ്പിൽ അഞ്ച്‌ ലോക്സഭാ മണ്ഡലങ്ങൾ കേരളത്തിൽ നിന്നും വിജയിപ്പിക്കാനാണ് ബിജെപിയുടെ ലക്‌ഷ്യം .

കുമ്മനം രാജശേഖരനെ മാറ്റി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാന്‍ കഴിയാതെ ബി.ജെ.പി പ്രതിസന്ധിയിലായിരുന്നു. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വി.മുരളീധരന്‍പക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതാണ് ദേശീയ നേതൃത്വത്തെ കുഴക്കിയിരിക്കുന്നത്.കുമ്മനം രാജശേഖരന്റെ ഒഴിവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മുരളീധരന്‍ പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയതോടെയാണ് ദേശീയ നേതൃത്വം പ്രതിസന്ധിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒത്തുതീര്‍പ്പെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നുവന്നത്. 2015ല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന വി.മുരളീധരന് പകരക്കാരനായി കുമ്മനം രാജശേഖരന്‍ എത്തിയത് കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. 2015 ഡിസംബര്‍ 18 നായിരുന്നു കുമ്മനം അധ്യക്ഷനായത്. അന്ന് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആര്‍.എസ്.എസില്‍ നിന്ന് അധ്യക്ഷനെ കണ്ടെത്താന്‍ തീരുമാനമാകുകയായിരുന്നു. അന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച് ബാലശങ്കറിനെ വെട്ടി ഹിന്ദു ഐക്യവേദി അധ്യക്ഷനായ കുമ്മനത്തിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.എന്നാല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി മെയ് ഇരുപത്തിയഞ്ചിനാണ് തീരുമാനിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഈ സ്ഥാന ചലനം. രാഷ്ട്രപതി ഭവന്റെ പത്രക്കുറിപ്പിലൂടെയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഈ തീരുമാനം അറിയുന്നത്.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളി. ഇതോടെയാണു ശ്രീധരന്‍ പിള്ളയ്ക്കു നറുക്ക് വീണത്. ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ചര്‍ച്ച നടത്തി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരന്‍ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്.ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ മിസോറം ഗവര്‍ണറുടെ ചുമതല വഹിക്കുകയാണ് കുമ്മനം. ഇദ്ദേഹത്തെ തിരികെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുമെന്നാണ് സൂചന. കുമ്മനത്തെ തിരികെക്കൊണ്ടുവന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യം ആര്‍എസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

മാത്രമല്ല, ഗ്രൂപ്പുകള്‍ക്കതീതനായ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു ചുമതല നല്‍കുന്നതില്‍ ആര്‍എസ്എസിനും അനുകൂല നിലപാടാണ്. ആര്‍എസ്എസ് നേതാക്കളില്‍ ആരെയെങ്കിലും അധ്യക്ഷസ്ഥാനത്തേക്കു കെട്ടിയിറക്കാനുള്ള സാധ്യതയില്ല. കെ. സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം.ടി. രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാടു കടുപ്പിച്ചതോടെയാണ് അധ്യക്ഷപദത്തിലെ അന്തിമ തീരുമാനം അനിശ്ചിതത്വത്തിലായിരുന്നത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്എസും എതിര്‍പ്പറിയിച്ചിരുന്നു. എം.ടി. രമേശിനെ അധ്യക്ഷനായി തീരുമാനിച്ചാല്‍ സഹകരിക്കില്ലെന്നു മറുപക്ഷവും നിലപാടെടുത്തിരുന്നു. സമവായ നീക്കവുമായി അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിനു കഴിയാതിരുന്നതു വന്‍ വിമര്‍ശനമുണ്ടാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങേണ്ടതിനാല്‍ അടിയന്തരമായി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കണമെന്നായിരുന്നു ബിജെപിയുടെ കേരള ഘടകത്തിന്റെ ആവശ്യം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്നു ശ്രീധരന്‍ പിള്ള.ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് ശ്രീധരന്‍ പിള്ള ജനിച്ചത്. വി.ജി. സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂളിലും പന്തളത്തുമാണ് ശ്രീധരന്‍ പിള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം 1974ല്‍ കോഴിക്കോട്ട് നിയമപഠനത്തിനായി പോയി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകര്‍ന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. നിലവില്‍ അഭിഭാഷകനായി ജോലി നോക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ റീത്ത അഭിഭാഷകയാണ്

Top