കോഴിക്കോട് ബാർ അസോസിയേഷൻ രാഷ്ട്രീയം;ഗവർണറെ അപമാനിച്ചു!.കമാന്ന് മിണ്ടാതെ’ബിജെപി അനുകൂല സംഘടന.

കോഴിക്കോട് :മിസോറാം ഗവര്‍ണറെ കോഴിക്കോട് ബാർ അസോസിയേഷൻ അപമാനിച്ചു.കോഴിക്കോട് ബാർ അസോസിയേഷൻ മെമ്പറും  മുൻ ബിജെപി പ്രസിഡന്റും ഇപ്പോഴത്തെ മിസോറാം ഗവർണറുമായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ കോഴിക്കോട് ബാർ അസോസിയേഷൻ പരിപാടിക്ക് ക്ഷണിച്ചതിനുശേഷം ‘ഇനി വരണ്ട ‘എന്ന അറിയിപ്പ് കൊടുത്ത് അപമാനിക്കുകയായിരുന്നു .കാലിക്കറ്റ് ബാർ അസോസിയേഷൻ ഇൻസ്റ്റാളേഷൻ സെറിമണിക്ക് പങ്കെടുക്കണമെന്ന ബാർ അസോസിയേഷന്റെ ക്ഷണം നേരത്തെ മിസോറാം ഗവർണർ ആയ ശ്രീധരൻപിള്ള സ്വീകരിച്ചിരുന്നു.നിലവിലെ ബാർ അസോസിയേഷൻ മീറ്റിങ് കൂടി എടുത്ത തീരുമാനം ആയിരുന്നു ശ്രീധരൻ പിള്ളയെ പങ്കെടുപ്പിക്കുക എന്നത് .കാലിക്കറ്റ് ബാർ അസോസിയേഷന്റെ പ്രസിഡന്റ് കെ എസ് രാജഗോപാലും സെക്രട്ടറി ശ്രീനീഷുമാണ് .പൗരത്വ ഭേദഗതി നിയമം വന്നതിന്റെ പ്രതിഷേധം ഉയർന്ന പ്രതിഷേധം ആണ് ക്ഷണിച്ചതിനുശേഷം ശ്രീധരൻ പിള്ളയെ വരണ്ട എന്ന് പറഞ്ഞു അപമാനിച്ചത്തിനു കാരണം എന്ന് കരുതുന്നു .

എന്നാൽ ശ്രീധരന്പിള്ളയെ ക്ഷണിച്ചതിൽ തീവ്ര ഇടതു പക്ഷ അനുഭാവികളായ ബാർ അസോസിയേഷൻ അംഗങ്ങളും ഇടത് സംഘടനയായായ ലോയേഷ്‌ യൂണിയനും കോഴിക്കോട് സി.പി.എം ജില്ലാക്കമ്മറ്റിയിൽ പരാതിപ്പെടുകയും അതിനുശേഷം ശ്രീധരൻ പിള്ളയെ ക്ഷണിക്കുന്നതിൽ നിന്നും പിന്മാറുകയും ആയിരുന്നു.കോഴിക്കട്ടെ ബാർ അസോസിയേഷൻ മുൻ പ്രസിഡൻറ് കൂടിയാണ് ശ്രീധരൻപിള്ള എന്നിരിക്കെ ക്ഷണിച്ചതിനുശേഷം വരണ്ട എന്ന് പറഞ്ഞു അപമാനിച്ചതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രതിഷേധം കണക്കിലെടുത്തതാണ് ശ്രീധരൻ പിള്ളയെ ക്ഷണിച്ചതിനുശേഷം ‘വരണ്ട എന്ന് പറഞ്ഞു അപമാനിച്ചിരിക്കുന്നത് .അതിലും രസകരവും പ്രതിഷേധവും ഉയരുന്നത് ബിജെപിയുടെ പോഷക സംഘടനയായ അഭിഭാഷക സംഘടന ഈ വിവരം അറിഞ്ഞിട്ടും കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല ഇതുവരെ .ബിജെപി അനുഭാവികളായവരുടെ അഭിഭാഷക സംഘടനയാണ് ഭാരതീയ അഭിഭാഷക പരിഷിത് ( Bharatheeya Abhibashaka Parishad ).എന്നാൽ ബിജെപി അനുഭാവ അഭിഭാഷക സംഘടന സംഭവം അറിഞ്ഞിട്ടും പ്രതികരണമില്ലാതെ ചടഞ്ഞുകൂടിയിരിക്കുന്നതിൽ മെമ്പർ അംഗങ്ങൾക്ക് കടുത്ത പ്രതിഷേധം ഉണ്ട് .

കഴിഞ്ഞദിവസം കേരള ഗവര്‍ണറെ കോണ്‍ഗ്രസ് അപമാനിച്ചിരുന്നു . ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു .കേരളത്തിൽ ഇടതും വലതും ഒന്നിച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം നടത്തുകയാണ് .പൗരത്വ കേരളം ഗവർണർക്ക് എതിരെ കോൺഗ്രസും ഇടതു പക്ഷവും രംഗത്ത് വന്നിരുന്നു .അതിനിടെയാണ് മലയാളിയും അതേസമയം കാലിക്കറ്റ് ബാർ അസോസിയേഷൻ മെമ്പർ കൂടിയായ മിസോറാം ഗവർണർ ശ്രീധരൻ പിള്ളയെ ക്ഷണിച്ചതിനുശേഷം അപമാനിച്ചിരിക്കുന്നത് .കേരളത്തിൽ ഒരു ഗവർണരെ ഇത്തരത്തിൽ അപമാനിക്കുന്നത് സംസ്ഥാനത്തിന് ഭൂഷണമല്ല എന്ന് പരക്കെ പ്രതിഷേധം ഉയർന്നിരുന്നു .

Top