കേരളം ബി.ജെ.പിക്ക് പാകമായി. കേരളം പിടിക്കാന്‍ ബിജെപിക്ക് മുസ്ലിങ്ങളും ക്രിസ്ത്യാനികളും വേണം; ഹിന്ദുത്വ അജണ്ടയില്‍ വെള്ളം ചേര്‍ക്കില്ല. ശ്രീധരന്‍പ്പിള്ളയുടെ തന്ത്രം

കോഴിക്കോട്: കേരളം ബി.ജെ.പിക്ക് പാകമായിഎന്ന ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള .ബി.ജെ.പിയുടെ അടിസ്ഥാന തത്വമായ ഹിന്ദുത്വ അജണ്ടയില്‍ വെള്ളം ചേര്‍ക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കാതെയുള്ള പ്രവര്‍ത്തനമാകും ബി.ജെ.പി കേരളത്തില്‍ നടത്തുക. കേരളം ബി.ജെ.പിക്ക് പാകമായിക്കഴിഞ്ഞുവെന്നും മറ്റ് രണ്ട് മുന്നണികള്‍ക്കും ദിശാബോധം നഷ്ടപ്പെട്ടുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോട് പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണായി നിയമിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷ പദവി. കൃഷ്ണദാസ് പക്ഷവും വി മുരളീധര പക്ഷവും ഗ്രൂപ്പ് നീക്കങ്ങള്‍ സജീവമാക്കിയതോടെ അധ്യക്ഷ പദിവയിലേക്ക് ആളെ കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം നന്നായി പ്രയാസപ്പെട്ടു. ഒരു ഘട്ടത്തില്‍ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി വരുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അഡ്വ പിഎസ് ശ്രീധരപ്പിള്ളനെ സംസ്ഥാനത്തെ ബിജെപി അധ്യക്ഷസ്ഥാനം എല്‍പ്പിക്കുകയായിരുന്നു. 2019 ലേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. ഇതിനായി വിവിധ മാര്‍ഗങ്ങളാണ് അദ്ദേഹം സ്വീകരിക്കാനൊരുങ്ങുന്നത്.

താന്‍ ഇടക്കാല പ്രസിഡന്റ് ആണെന്ന പ്രചാരണം ശരിയല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മൂന്ന് വര്‍ഷത്തേക്കാണ് തന്നെ നിയമിച്ചിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ബി.ജെ.പിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിലെ സജ്ജമാക്കുക എന്നതാണ് തന്റെ ആദ്യ ചുമതലയെന്നും നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അസാധ്യം എന്ന വാക്ക് ഇനി ബി.ജെ.പിയുടെ നിഘണ്ടുവിലില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.bjp1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.ഡി.എ യുഗം അല്ലെങ്കില്‍ നരേന്ദ്ര മോഡി യുഗം കേരളത്തില്‍ കൊണ്ടുവരാന്‍ ബി.ജെ.പിക്ക് കഴിയും. അതിനുള്ള പദ്ധതികളും തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് പ്രധാന ലക്ഷ്യം തത്വാധിഷ്ടിത നിലപാടും തന്ത്രാധിഷ്ടിത നിലപാടും സ്വീകരിച്ചു കൊണ്ട് ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശക്തമായി നില്‍ക്കുന്ന പല മുന്നണികളില്‍ നിന്നും ധാരാളം പേര്‍ ബി.ജെ.പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ വരട്ടെയെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ മറ്റു ബിജെപി നേതാക്കളുടെ അത്ര തീവ്രനിലപാടുകരനല്ല ശ്രീധരന്‍പിള്ള എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ നേതാക്കാള്‍ക്ക് ഒരുപോലെ പ്രിയങ്കരനാണ് ശ്രീധരന്‍പ്പിള്ള. ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്.

ജന്മംകൊണ്ട് ചെങ്ങന്നൂര്‍ക്കാരനും കര്‍മ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ ശ്രീധരപ്പിള്ള ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും അദ്ദേഹംതന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. വിഭാഗീയ ശ്രീധരന്‍പ്പിള്ളയെ അധ്യക്ഷനാക്കിയതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അനിഷ്ടങ്ങളുണ്ട്. എന്നിരുന്നാലും വിഭാഗീയ പ്രവണതകളെയൊക്കെ മറികടന്ന് ബിജെപിയുടെ സംഘടന ശക്തി സംസ്ഥാനത്ത് കെട്ടിപ്പടുക്കാണ് ശ്രീധരന്‍പ്പിള്ളയുടെ നീക്കം. ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനത്ത് മുസ്ലിം- ക്രൈസ്തവ വിഭാഗങ്ങളെക്കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്നുള്ളതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനവും ജനകീയ മുഖവും ഈ നീക്കങ്ങളില്‍ സഹായകമവാവും എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

കേരളത്തില്‍ ബിജെപിയ്ക്ക് ജയിക്കാന്‍ കഴിയുമെന്നാണ് ശ്രീധരന്‍പ്പിള്ള ഇന്ന് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ന്യൂനപക്ഷങ്ങളെ അടക്കം ഒപ്പം നിര്‍ത്തി ആ ലക്ഷ്യത്തിലെത്താന്‍ കഴിയും. നിരവധി വെല്ലുവിളികള്‍ തനിക്ക് മുന്നിലുണ്ട് എന്നാല്‍ അതെല്ലാം തനിക്കും പാര്‍ട്ടിക്കും മറികടക്കാനാവുമെന്ന് ശ്രീധര്‍പ്പിള്ള പറഞ്ഞു.മറ്റുപാര്‍ട്ടികളിലെ നിരവധി നേതാക്കളും അണികളും ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ ബിജെപിയിതര മുഖ്യധാര പാര്‍ട്ടികളിലെല്ലാം തികഞ്ഞ അനീതിയാണ് നടക്കുന്നത്. രാഷ്ട്രീയം അവസാനാപ്പിക്കാന്‍ തന്നെ പലനേതാക്കളും ആഗ്രഹിക്കുന്നു.കേരളത്തില്‍ നിലവില്‍ ബിജെപിക്ക് 21 ലക്ഷം അംഗങ്ങളുണ്ട്. അവരുടെ കുടംബങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് ചേര്‍ത്താല്‍ വലിയ വിജയം നേടാനാവും. മറ്റുപാര്‍ട്ടികളില്‍ ചവിട്ടിതാഴ്ത്തപ്പെട്ട പല നേതാക്കളും ബിജെപിയില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും ശ്രീധരന്‍പ്പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

Top