എ.കെ. ആന്റണി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു…!

കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനില്‍നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി അംഗത്വം സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റെ ഭാഗമായിട്ടുള്ള ബൂത്ത്തല അംഗത്വവിതരണ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരുവനന്തപുരം ജില്ലയിലെ ജഗതി വാര്‍ഡിലെ 92-ാം നമ്പര്‍ ബൂത്തിലെ എ.കെ.ആന്റണിയുടെ വസതിയായ അഞ്ചനത്തില്‍ എം.എം ഹസ്സന്‍ നേരിട്ടെത്തിയാണ് എ.കെ.ആന്റണിക്ക് അംഗത്വം നല്‍കിയത്. ജഗതി വാര്‍ഡിലെ താമസക്കാരന്‍ കൂടിയായ കെ.പി.സി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന് ബൂത്ത് പ്രസിഡന്റ് ശ്യാം അദ്ദേഹത്തിന്റെ വസതിയായ ഹര്‍ഷത്തിലെത്തി മെമ്പര്‍ഷിപ്പ് നല്‍കി.മെയ് ഒന്ന് മുതല്‍ മേയ് 15 വരെയാണ് അംഗത്വവിതരണ കാലാവധി.കെ.പി.സി.സി ഭാരവാഹികള്‍, ഡി.സിസി. പ്രസിഡന്റുമാര്‍ എം.പിമാര്‍,എം.എല്‍.എമാര്‍, മുന്‍മന്ത്രിമാര്‍, മുന്‍ എം.പി.മാര്‍, മുന്‍ എം.എല്‍.എ.മാര്‍ തുടങ്ങി എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അവരവരുടെ ബൂത്തുകളില്‍ അംഗത്വവിതരണത്തിന് നേതൃത്വം നല്‍കും.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കി ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കി രൂപപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മഹത്പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ദേശീയ തലത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍ അറിയിച്ചു.കേരളത്തില്‍ മെയ് ഒന്ന് മുതല്‍ മെയ് 15 വരെയാണ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യവും മതേതരത്വവും ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന കാലഘട്ടമാണിത്. മതേതരത്വത്തിന്റെ അടിത്തറ തകര്‍ത്ത് വര്‍ഗ്ഗീയ വിദ്വേഷത്തിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഭരണതലത്തിലും രാഷ്ട്രീയതലത്തിലും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ak-antony-warns-kpcc

കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് കൊണ്ട് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ നാമവിശേഷമാക്കാന്‍ കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും സംഘപരിവാറും ശ്രമങ്ങള്‍ നടത്തുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കും. അതിന് ഒട്ടെറേ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി എതിര്‍ക്കുന്ന ജനാധിപത്യ മതേതരകക്ഷികള്‍ പോലും കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കാനും എല്ലാ ജനാധിപത്യ മതേതര കക്ഷികള്‍ക്ക് നേതൃത്വം നല്‍കാനുമുള്ള ബാധ്യത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിഷിപ്തമാണ്.ഇത്തരം ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഊര്‍ജ്ജസ്വലമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറിവരുന്ന കാലഘട്ടത്തിലാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നതെന്നും ശ്രദ്ധേയമാണ്.എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തുകൊണ്ട് മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ മുന്നോട്ട് വരണമെന്നും എം.എം.ഹസ്സന്‍ ആഭ്യര്‍ത്ഥിച്ചു.കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിലും ആദര്‍ശങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും അംഗത്വമെടുക്കണമെന്നും എം.എം.ഹസ്സന്‍ ആഹ്വാനം ചെയ്തു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി,ശരത് ചന്ദ്രപ്രസാദ്, സി.ആര്‍.ജയപ്രകാശ്, എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്,കെ.പി.സി.സി ട്രഷറര്‍ ജോണ്‍ണ്‍ എബ്രഹാം, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറിമാരായ മണക്കാട് സുരേഷ്, എം.എം.നസീര്‍,എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, ശബരീനാഥന്‍, എക്‌സിക്യൂട്ടീവ് അംഗം ശാസ്തമംഗലം മോഹനന്‍,പി.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top