മഹാരാഷ്ട്രയിൽ തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ്..!! സഖ്യസാധ്യതകൾ ചർച്ച തുടങ്ങി; ഭരണം നിലനിർത്താൻ ബിജെപി സഖ്യം

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്നുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.  ഒക്ടോബറിലായിരിക്കും തെരഞ്ഞെടുപ്പെന്ന അനുമാനത്തിലാണ് പാർട്ടികൾ.  ഇതിനിടെ പാർട്ടികൾ സീറ്റ് ദാരണയിലേയ്ക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലേക്കും കടന്നുകഴിഞ്ഞു.

കോണ്‍ഗ്രസ്- എന്‍സിപി സഖ്യം സീറ്റില്‍ ധാരണയായെന്ന് റിപ്പോർട്ട്. രണ്ട് പാര്‍ട്ടിയുടെയും സംസ്ഥാന നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഇരു പാര്‍ട്ടികളും 125 സീറ്റുകളില്‍ വീതം മത്സരിക്കും. സഖ്യകക്ഷികള്‍ക്കായി 38 സീറ്റ് നല്‍കും. സീറ്റ് ധാരണ സംബന്ധിച്ച് എന്‍സിപി ആദ്ധ്യക്ഷന്‍ ശരത് പവറാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ മത്സരിക്കുന്ന സീറ്റുകള്‍ എതൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ അറിയിച്ചു.

https://www.youtube.com/watch?v=8IaxxprFy5Q

മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് ബിജെപി സഖ്യത്തിന് ലഭിച്ചത്. ശിവസേനയുമായി സഖ്യത്തില്‍ തന്നെയാകും ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും നേടാനാകുമെന്ന പ്രതീക്ഷയിലാണ് സഖ്യം.

Top