ന്യൂഡൽഹി: ജനങ്ങള്‍ നല്കിയ അധികാരം അപകടകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് സോണിയായുടെ ആഹ്വാനം . സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടാന്‍ രാജ്യത്തെ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സോണിയാ ഗാന്ധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കോണ്‍ഗ്രസ് പ്രക്ഷോഭ അജണ്ട രൂപീകരിക്കണം. അതുവഴി ജനങ്ങള്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാരിനെ തുറന്നുകാട്ടണമെന്നും സോണിയാ ആവശ്യപ്പെട്ടു.ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ഏറ്റവും അപകടകരമായ രീതിയിൽ ബിജെപി ജനാധിപത്യത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സമ്പദ്വ്യസ്ഥയുടെ നിലവിലെ ഭീഷണമായ അവസ്ഥയെ സംബന്ധിച്ച് അവർ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കളോട് സംസാരിക്കുകയായിരുന്നു അവർ.
സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നതിലും പ്രധാനം ആളുകളിലേക്ക് നേരിട്ട് ഇറങ്ങുന്നതിനാണെന്നും സോണിയ പറഞ്ഞു. ജനാധിപത്യം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കാലമാണിത്. ജനാധിപത്യത്തെ ഏറ്റവും അപകടകരമായ രീതിയിൽ ബിജെപി ദുരുപയോഗം ചെയ്യുന്നു. ഇതിനെ നിർഭയമായി നേരിടണം. തെരുവുകളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിർഭയമായി പോരാടാൻ ഉണർന്ന് എണീക്കുക. സാമ്പത്തികമോ സാമൂഹികമോ ആകട്ടെ, ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിൽ ശക്തമായ പ്രക്ഷോഭമുണ്ടാകണമെന്നും അവർ പ്രവർത്തകരെ ഓർമപ്പെടുത്തി.
പാർട്ടിയെ ശക്തിപ്പെടുത്താന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സംയോജക്മാരെ നിയമിക്കും. അഞ്ച് ജില്ലകളുള്ള ഒരു ഡിവിഷന്റെ ചുമതല മൂന്ന് പേര്‍ക്ക് നല്‍കും. സോണിയയുടെ അധ്യക്ഷതയിൽ ചേർന്ന എഐസിസി യോഗത്തിലാണ് തീരുമാനം.