കോണ്‍ഗ്രസില്‍ പൊട്ടിത്തെറി !സിഎഎ നടപ്പാക്കണമെന്ന് ദിഗ്വിജയ് സിംഗിന്‍റെ സഹോദരന്‍.കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക്

ന്യുഡൽഹി:കോൺഗ്രസിന് കനത്ത പ്രഹരം നൽകിക്കൊണ്ട് പൗരത്വ നിയമത്തെ കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്‍റെ സഹോദരനും എംഎല്‍യുമായ ലക്ഷ്മണ്‍ സിംഗ്. നിയമം രാജവ്യാപകമായി നടപ്പാക്കണമെന്ന് ലക്ഷ്മണ്‍ സിംഗ് പറഞ്ഞു.

മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് ലക്ഷ്മമണ്‍. ഇതിനോടകം തന്നെ പൗരത്വ ഭേദഗതിയില്‍ നിരവധി ചര്‍ച്ചകളും പ്രതിഷേധങ്ങളും രാജ്യത്ത് അരങ്ങറി.ഇപ്പോള്‍ അത് നിയമമായി. നിയമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം വേണം. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് അതില്ല, ലക്ഷ്മണ്‍ സിംഗ് പറഞ്ഞു.അതുകൊണ്ട് തന്നെ തനിക്ക് പറയാനുള്ളത് നിയമത്തെ ഇനി അംഗീകരിക്കണം, ലക്ഷ്മണ്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടിയേയും ലക്ഷ്മണ്‍ പരോക്ഷമായി വിമര്‍ശിച്ചു.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസും പല നിയമങ്ങളും മാറ്റിയിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിയമത്തെ എതിര്‍ത്ത് അന്ന് രംഗത്തെത്തിയിരുന്നുവെങ്കില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്‍റെ അന്നത്തെ പ്രതികരണമെന്നും ലക്ഷ്മണ്‍ സിംഗ് ചോദിച്ചു.മധ്യപ്രദേശില്‍ സിഎഎ നടപ്പാക്കുമോയെന്ന ചോദ്യത്തിന് ലക്ഷ്മണിന്‍റെ മറുപടി ഇങ്ങനെ- രാജ്യം പാര്‍ലമെന്‍ററി സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പാക്കണം, ലക്ഷ്ണണ്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ നേരത്തേ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം ഇത് ആദ്യമായല്ല കോണ്‍ഗ്രസില്‍ നിന്ന് നിയമത്തെ പിന്തുണച്ച് നേതാക്കള്‍ രംഗത്തെത്തുന്നത്. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ നിയമസഭ സ്പീക്കറുമായ ഡോ സിപി ജോഷിയും നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൗരത്വ നിയമത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയത് സഖ്യകക്ഷികളായ കോണ്‍ഗ്രസിനേയും എന്‍സിപിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിയമത്തെ ഇരുകക്ഷികളും ശക്തമായ എതിര്‍ക്കുമ്പോഴാണ് എതിര്‍പ്പ് വക വെയ്ക്കാതെ സിഎഎയും എന്‍പിആറും നടപ്പാക്കുമെന്ന് ഉദ്ധവ് പ്രഖ്യാപിച്ചത്.

അതിനിടെ നേതൃത്വത്തെ വെട്ടിലാക്കി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് . മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിംഗിന്‍റെ സഹോദരനാണ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം.
ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം തീര്‍ക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ നിയമത്തിനെതിരെ പ്രമേയം പാസിക്കിയിട്ടുണ്ട്.

Top