കോൺഗ്രസിന് ബിജെപിയിലേക്കാൾ വോട്ടു ചോർച്ച !പാർട്ടിയെ നയിക്കുന്നത് ജാതിയും സമുദായ സംഘടന നേതാക്കളും !കോൺഗ്രസ് കലാപത്തിലേക്ക് !!

കൊച്ചി: കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ആണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത് പാർട്ടിയിൽ വാൻ പൊട്ടിത്തെറി ഉണ്ടാകും.അണികളും നേതാക്കളും നേതൃത്വത്തിനെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു . ബിജെപിയെക്കാള്‍ കൂടുതല്‍ വോട്ട് യുഡ‍ിഎഫിന് ചോര്‍ന്നിരിക്കയാണ് . ഈ സാഹചര്യത്തില്‍ വോട്ട് മറിക്കല്‍ ആരോപണം കൊണ്ടു മാത്രം രക്ഷയില്ലെന്നും വിലയിരത്തപ്പെടുന്നു. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ യുഡിഎഫിന് കിട്ടിയ വോട്ടിനേക്കാള്‍ 27,947 വോട്ടിന്റെ കുറവാണുണ്ടായത്. അതേസമയം ബിജെപിക്ക് 5462 വോട്ടിന്‍റെ കുറവ് മാത്രമാണ് ഉണ്ടായത്.

സമുദായ സംഘടനകളുടെ താല്‍പര്യങ്ങള്‍ക്ക് അമിതമായി വഴങ്ങുന്ന നേതൃത്വത്തിന്‍റെ രീതിക്കെതിരേയും പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ശക്തമാണ്. സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അമിതമായി വഴിപ്പെട്ടതും ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് യുവ നേതാക്കള്‍ പ്രധാനമായും ആരോപിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയത്തിന് ശേഷം പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വീണ്ടും വലിയ തോതില്‍ വിള്ളല്‍ വീണത് കോണ്‍ഗ്രസിനെ വലിയ തോതില്‍ തന്നെ അലട്ടുന്നുണ്ട്. മറ്റന്നാള്‍ ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. വരും ദിനങ്ങളില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെപിസിസി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഇനി പാര്‍ട്ടിയില്‍ ശക്തമായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലും സംസ്ഥാന നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

കോണ്‍ഗ്രസിന്‍റെ അരൂരിലെ അട്ടിമറിജയത്തിന്‍റെ തിളക്കം കുറച്ചത് വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും പരാജയമാണ്. രണ്ടിടത്തെ തിരിച്ചടിക്ക് കാരണം ബിജെപി വോട്ട് മറിച്ചതിനാലാണെന്ന പ്രചരാണം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കിലും വോട്ട് ചോര്‍ച്ചയുണ്ടായത് കണ്ടില്ലെന്ന് നടിക്കരുതെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.

സമുദായസംഘടനാ നേതൃത്വങ്ങളുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി സംവിധാനം ചലിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ശക്തമാണ്. പാര്‍ട്ടിയെ പാര്‍ട്ടി നയിക്കണം, സമുദായ സംഘടനകളല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അതിന്‍റെ പരിണിതഫലമാണുണ്ടാതെന്ന് യുവനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വട്ടിയൂര്‍ക്കാവിലെ തോല്‍വിക്ക് വിശദീകരണങ്ങള്‍ വരുന്നുണ്ടെങ്കിലും കോന്നിയുടെ കാര്യത്തില്‍ നേതാക്കള്‍ മൗനത്തിലാണ്.

കോന്നിയില്‍ സമുദായസംഘടനകളുടെ വാക്കുകേട്ട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നാണ് അടൂര്‍പ്രകാശ് വിഭാഗം അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് രണ്ട് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമെന്നാണ് യുഡിഎഫിന്‍റെയും പൊതുവികാരം. പുനഃസംഘടനയില്‍ ഗ്രൂപ്പുകളെ അംഗീകരീക്കുമ്പോള്‍ തന്ന പുതുമുഖങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നആവശ്യവും ശക്തമാണ്.5 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളായ വട്ടിയൂര്‍ക്കാവിലും അരൂരില്‍ തോറ്റത് കോണ്‍ഗ്രസിന് ചെറുതല്ലാത്ത ക്ഷീണമാണ് സമ്മാനിച്ചത്. ഇടതു കോട്ടയായ അരൂര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള ഏക ആശ്വാസം. എറണാകുളം സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും വോട്ടിലുണ്ടായ ഗണ്യമായ കുറവും പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

അതേസമയം വട്ടിയൂർക്കാവിൽ കോൺഗ്രസും ബിജെപിയും തകർന്നു. മൂന്നാം സ്ഥാനത്ത് നിന്ന് കഷ്ടിച്ച് നേടിയ വിജയമല്ല സിപിഎമ്മിന് വട്ടിയൂര്‍ക്കാവില്‍. വ്യക്തമായ ഭൂരിപക്ഷത്തോടെ, ഒരു ഘട്ടത്തിലും പിറകില്‍ പോകാതെയുളള ഉജ്ജ്വല വിജയമാണ്. 54782 വോട്ടുകള്‍ വികെ പ്രശാന്തിന് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന് 40,344 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് 27425 വോട്ടുകളും ലഭിച്ചു. യുഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞത് 13,180 വോട്ടുകള്‍. യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആര് ആര്‍ക്ക് മറിച്ചാലും കോണ്‍ഗ്രസിന് വട്ടിയൂര്‍ക്കാവില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം വന്‍ തിരിച്ചടിയേറ്റിട്ടുണ്ട്. പ്രധാനമായും നഗര വോട്ടുകള്‍ ഇക്കുറി യുഡിഎഫിനെ പൂര്‍ണമായും കൈവിട്ടു..

Top