രാഷ്ട്രീയത്തിൽ കണ്ടിട്ടില്ലാത്ത തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് വക്താവ്.പ്രതിഷേധം മൂത്ത് വക്താക്കളുടെ നിയമനം മരവിപ്പിച്ചു

ന്യുഡൽഹി:രാഷ്ട്രീയത്തിൽ ഇല്ലാത്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ മകൻ അർജുൻ രാധാകൃഷ്ണനെ കേരളത്തിലെ യൂത്ത് കോൺഗ്രസ് വക്താവായി നിയമിച്ചു. മറ്റ് നാലു പേരെ കൂടി കേരളത്തിലെ വക്താക്കളായി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് നിയമിച്ചിട്ടുണ്ട്. ആതിര രാജേന്ദ്രൻ , നീതു ഉഷ , പ്രീതി , സിനി ജോസ് എന്നിവരാണവർ. സെൻ്റ് ഗിറ്റ്സ് കോളേജിലെ എഞ്ചിനിയറിങ് പഠനശേഷം അമേരിക്കയിൽ ഉപരി പഠനം പൂർത്തിയാക്കി. തിരുവഞ്ചൂരിന്റെ രണ്ടാമത്തെ മകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേദികളിലൂടെയാണ് പൊതുരംഗത്ത് കണ്ടു തുടങ്ങിയത്. കെ എസ് യു , യൂത്ത് കോൺഗ്രസ് ഭാരവാഹിയായോ മറ്റോ പ്രവർത്തിച്ചിട്ടില്ല.

എന്നാൽ നിയമനത്തിൽ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തെരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടിയെന്ന് ദേശീയ നേതൃത്വം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരെ വക്താക്കളാക്കിയെന്നായിരുന്നു വിമര്‍ശനം. പുതിയ അഞ്ചു വക്താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്ണന് സംഘടന പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തി. സംസ്ഥാന കമ്മിറ്റിക്കോ പ്രസിഡന്റ് എന്ന നിലയ്ക്ക് തനിക്കോ ഈ നിയമനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

Top