പഞ്ചാബില്‍ ബിജെപി തകരും;13 സീറ്റിലും കോൺഗ്രസ് വിജയിക്കും-മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

ന്യൂദല്‍ഹി: പഞ്ചാബിൽ 13 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരിക്കുമെന്നും പഞ്ചാബില്‍ വിജയം നേടാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ബി.ജെ.പിയെ നിലംതൊടാന്‍ അനുവദിക്കില്ല എന്നും അമരീന്ദര്‍ സിങ് പറഞ്ഞു.ബി.ജെ.പി അകാലിദര്‍ സഖ്യത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. കേന്ദ്രത്തില്‍ നിന്നും ബി.ജെ.പിയെ താഴെയിറക്കേണ്ടതിന്റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബില്‍ ബി.ജെ.പിയെ ഞങ്ങള്‍ വിജയിക്കാന്‍ അനുവദിക്കില്ല. 13 സീറ്റുകളും നേടി കോണ്‍ഗ്രസ് മികച്ച വിജയം നേടും. അക്കാര്യത്തില്‍ തനിക്കോ അണികള്‍ക്കോ സംശയമില്ലെന്നും അമരീന്ദര്‍ സിങ് ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മികച്ച തെരഞ്ഞെടുപ്പിനെ തന്നെയാണ് നേരിടുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം ശക്തരാണ്. ശിരോമണി അകാലിദളിന്റെ 10 വര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് മടത്തുകഴിഞ്ഞപ്പോഴാണ് അവര്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ഗുരുദാസ്പൂരില്‍ സണ്ണി ഡിയോള്‍ തൂത്തുവാരുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍ പത്താന്‍കോട്ടില്‍ ഞങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലി നിങ്ങള്‍ കാണൂ. ആളുകള്‍ക്ക് അനങ്ങാന്‍ പോലും സ്ഥലമില്ലായിരുന്നു. പഞ്ചാബിലെ ട്രെന്‍ഡ് മാറുകയാണ്. യുവാക്കളും കര്‍ഷകരും കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അകാലിദള്‍ ബി.ജെ.പി സഖ്യത്തിന് ഇനി ഇവിടെ വിജയിക്കാനാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നരേന്ദ്ര മോദി ഫാക്ടര്‍ എത്രത്തോളം ശക്തമാണെന്ന ചോദ്യത്തിന് പഞ്ചാബില്‍ മോദി ഫാക്ടറേ ഇല്ല എന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളില്‍ ചിലപ്പോള്‍ മോദി ഫാക്ടര്‍ ഉണ്ടായേക്കാം. അതെനിക്ക് അറിയില്ല. പക്ഷേ പഞ്ചാബില്‍ ഇല്ല. അദ്ദേഹം ബാലാകോട്ട് ആക്രമണവും മറ്റുമാണ് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ പഞ്ചാബ് ജനതയ്ക്ക് ഒരു യുദ്ധത്തിന് താത്പര്യമില്ല.

Top