കൊച്ചി:മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചു കാത്തിരിക്കുന്ന മുല്ലപ്പള്ളി സമ്പൂർണ്ണ പരാജയം ആയിരിക്കയാണ് .കോൺഗ്രസ് നേതാവിനെ വരെ കൊത്തിനുറുക്കി കൊന്നിട്ടും എസ്ഡിപിഐ ക്ക് എതിരെ ഒരക്ഷരം പ്രതികരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായില്ല.ഒടുവിൽ പ്രതിഷേധം കാണാത്തപ്പോഴാണ് മയപ്പെടുത്തിയും ഭയപ്പെട്ടുഎം മുല്ലപ്പള്ളി വാ തുറന്നത് .ഇദ്ദേഹത്തെ പോലുള്ളവരെ വെച്ച് എങ്ങനെ ആകെ കോൺഗ്രസുള്ള ഒരു സംസ്ഥാനമായ കേരളത്തിലെ കോൺഗ്രസ് മുന്നോട്ട് പോകും .
നൗഷാദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി എസ്ഡിപിഐ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത് തന്നെ പ്രതിഷേധം ശക്തമായപ്പോഴാണ് . വ്യക്തമായ വിവരമില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും മുല്ലപ്പള്ളി അവസാനം തട്ടിവിട്ടു . നേതാക്കള്‍ എസ്ഡിപിഐക്കെതിരെ നിലപാടെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.കോണ്‍ഗ്രസിന്‍റെ ബൂത്ത് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. ചൊവാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച് ഏഴു ബൈക്കുകളിലായി എത്തിയ പതിനാലു പേരാണ് അക്രമം നടത്തിയത്.
നൗഷാദും കൂട്ടുകാരും പുന്നയില്‍ സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. തടയാന്‍ ശ്രമിച്ച മൂന്നു പേര്‍ക്കും വെട്ടേറ്റു. ഇവര്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗുരുതരമായി പരുക്കേറ്റ നൗഷാദ് ചികില്‍സയിലിരിക്കെ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മരിച്ചത്. ആസൂത്രിതമായ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തേ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ഡി.പി.ഐയാണു സംഭവത്തിനു പിന്നിലെന്ന് ആരോപിച്ചെങ്കിലും മുല്ലപ്പള്ളി അവരുടെ പേര് പരാമര്‍ശിക്കാതിരുന്നത് വന്‍തോതിലുള്ള വിമര്‍ശനത്തിനു വഴിവെച്ചിരുന്നു.
എന്നാല്‍ തനിക്കു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികരിച്ചതെന്നും പിന്നീടാണു ജില്ലാ നേതൃത്വത്തില്‍ നിന്നും പൊലീസില്‍ നിന്നും പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കൊന്നത് എസ്.ഡി.പി.ഐയാണെന്ന് ഉറക്കെ പറയണമെന്നും നൗഷാദ് രക്തസാക്ഷിയായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ആരോപിച്ചിരുന്നു.ആദ്യം മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയില്‍ ഒരിടത്തും പ്രതികളുടെ രാഷ്ട്രീയം പരാമര്‍ശിച്ചിരുന്നില്ല. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ എസ്.ഡി.പി.ഐയെ പേരെടുത്തുപറഞ്ഞ് ആക്രമിച്ചിരുന്നു.