കൊറോണ സ്ഥിതി യുദ്ധസമാനം; പ്രായമായവരെ തഴഞ്ഞ് ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട അവസ്ഥയിലേയ്ക്ക് ഇറ്റലി

റോം: ഭയാനകമായി കൊറോണ ലോകത്ത് പടർന്നു പിടിക്കയാണ് .ലോകം അതി ഭീകരമായ അവസ്ഥയിലൂടെ ആണ് കടന്നുപോകുന്നത് .ഇറ്റലിയിൽ ഏകദേശം മുഴുവൻ ജനങ്ങളും വീട്ടിൽ കരുതൽ തടങ്കലിൽ ആണെന്നപോലെ ആണ് .കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വേദനാജനകമായ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായി ഇറ്റാലിയന്‍ മെഡിക്കല്‍ രംഗം. പൊളിറ്റികോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലിയില്‍ കൊറോണ ചികിത്സയ്ക്ക് പ്രായമായവരെക്കാള്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണനകൊടുക്കുന്ന സ്ഥിതിയിലേയ്ക്ക് എത്തപ്പെട്ടിരിക്കുകയാണ്.

പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്ത് യുദ്ധ സമയത്തുപോലെയാണ് ഡോക്ടര്‍മാര്‍ തീരുമാനമെടുക്കുന്നത്. ഇത് ഞാനല്ല തീരുമാനിക്കുന്നത് പക്ഷെ ഞങ്ങള്‍ പഠിച്ച പുസ്തകങ്ങളാണെന്ന് ഒരു ഡോക്ടര്‍ പറയുന്നു. കൊറോണയെ പ്രതിരോധിക്കാനവശ്യമായ മരുന്നുകളുടെ ലഭ്യതയിലുള്ള കുറവും ആശുപത്രികളില്‍ ബെഡുകളുടെ എണ്ണത്തിലുള്ള കുറവുമാണ് ഇവരെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെറുപ്പക്കാരില്‍ കൊറോണയെ അതീജീവിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്നും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങള്‍ക്ക് വേര്‍തിരിക്കണമെന്നില്ല. ദുര്‍ബലമായ ശരീരമുള്ള ഒരു രോഗിക്ക് ആരോഗ്യമുള്ള ഒരു രോഗി സ്വീകരിക്കുന്നപോലുള്ള ചികിത്സാരീതികള്‍ മറികടക്കാനാവില്ലെന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഡോക്ടര്‍മാര്‍ വേദനയോടെ പ്രതികരിക്കുന്നു.ഇറ്റലി ഒട്ടാകെ ഇപ്പോള്‍ കൊറോണ ഭീതിയില്‍ അടച്ചിട്ടിരിക്കുകയാണ്. സ്‌കൂളുകളോ കടകളോ മറ്റു സ്ഥാപനങ്ങളോ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. 463 പേരാണ് ഇതുവരെ ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്. 6 കോടി ഇറ്റാലിയന്‍ ജനതയാണ് ഇവിടെ അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ഒടുവിലത്തെ കണക്കു പ്രകാരം 9000 പേര്‍ക്കാണ് ഇവിടെ കൊറോ പിടിപെട്ടിരിക്കുന്നത്.

Top