കൊച്ചി: കേരളത്തിലെ ആദ്യ കൊവിഡ് മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 69 വയസായിരുന്നു. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശി കളമശേരി മെഡിക്കൽ കോളജിലാണ് മരിച്ചത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . മാർച്ച് 17 ന് ആണ് ദുബായിൽ നിന്ന് എത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാണ്. ഇവരോടൊപ്പം ദുബായില്‍ നിന്ന് വിമാനത്തില്‍ ഒപ്പം സഞ്ചരിച്ച 40 പേരെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു.കടുത്ത നിമോണിയയും ശ്വാസതടയവുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു.
വിമാനത്താവളത്തില്‍ നിന്നും ഇവരെ വീട്ടിലെത്തിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും അടക്കം നടക്കുക. സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും മൃതദേഹം മറവ് ചെയ്യുകയെന്ന് മന്ത്രി വിഎസ് സുനില്‍ കുമാറും അറിയിച്ചു.
രാവിലെ 8 മണിക്കാണ് രോഗി മരണപ്പെട്ടതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. മൃതദേഹം സംസ്കരിക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോള്‍ ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരിക്കും അടക്കം നടക്കുക്ക. മറ്റ് ആശങ്കകള്‍ വേണ്ടതില്ലെന്നും ചികിത്സയില്‍ കഴിയുന്ന മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ദുബായിയില്‍ നിന്ന് എത്തിയ ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. വിദേശ രാജ്യത്ത് നിന്ന് വന്നതിനാല്‍ വീട്ടീല്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 22 ന് കളമശേറി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
രോഗം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇയാളില്‍ നിന്നും രോഗം പടര്‍ന്ന ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിൽ മാത്രം മുപ്പതോളം പേരുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ട്. ഇവരെയാല്ലം ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഉണ്ട്. രോഗ ബാധിതനായി മരിച്ച ആള്‍ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇദ്ദേഹമടക്കം കോവിഡ് ബാധിതരായ 15 പേരായിരുന്നു കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ശേഷിക്കുന്ന 5 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്.