തിരുവനന്തപുരത്ത് സമൂഹ വ്യാപന സാധ്യതയെന്ന് കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി:തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.കടകളിൽ ക്രമീകരണം കൊണ്ടുവരും. കടകളിൽ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ പ്രോട്ടോക്കോള്‍ പാലിക്കണം. സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും ഇന്ന് മുതല്‍ നിയന്ത്രണമുണ്ട്.

അതേസമയം സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് . കേരളത്തിൽ ഉറവിടമറിയാത്ത കേസുകൾ വർധിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകരുടെ ടെസ്റ്റ് വർധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകൾ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് എൺപതോളം കേസുകളാണ് രോഗ ഉറവിടമറിയാത്തതായി ഉള്ളത്. ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. എടപ്പാളിൽ സെന്റിനൽ സർവെയ്‌ലൻസ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം വരാൻ പത്ത് ദിവസമെടുത്തു. സാധാരണ ഗതിയിൽ പത്ത് ദിവസം എടുക്കാറില്ല. ഈ പത്ത് ദിവസവും ഇവർ രോഗികളെ കണ്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരകിയാണ്. ഇന്നലെ സമ്പർക്കം വഴി 27 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും, എറണാകുളത്തും, പൊന്നാനിയിലും സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ഐഎംഎ പ്രസിഡന്റ് ഡെ. എബ്രഹാം വർഗീസിന്റെ പ്രസ്താവന.

Top