തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കോ വിഡ് രോഗം പടരുന്നത് ദിവസവും കൂടുന്നു.ഇന്ന് 720 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 528 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 82 പേർ വിദേശതതുനിന്ന് വന്നവരും 54 പേർ അന്യ സംസ്ഥാനങ്ങളിൽനിന്ന് വന്നവരുമാണ്. 14 ആരോഗ്യപ്രവർത്തകർക്കും കോവിഡ് കണ്ടെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 34 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചു ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയയാണ്(72) മരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, ആലപ്പുഴ 46, പാലക്കാട് 46, പത്തനംതിട്ട 40, കാസര്‍ഗോഡ് 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17.
കൊവിഡ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, ഇടുക്കി 5, കോട്ടയം 10, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, കണ്ണൂര്‍ 10, വയനാട് 14, കാസര്‍കോട് 6.