
തിരുവനന്തപുരം: പൂന്തുറയിൽ രോഗം പകർന്നത് ഇതര സംസ്ഥാനക്കാരിൽ നിന്നെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്ന് കച്ചവടത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നതെന്നും ശൈലജ പറഞ്ഞു. സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും പാലിച്ചാൽ തന്നെ രോഗ വ്യാപനം കുറക്കാനാകുമെന്നും മന്ത്രി.തിരുവനന്തപുരം നഗരത്തിൽ ഇത്രയേറെ രോഗം പകർന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാല് ക്ലസ്റ്ററുകളിൽ നിന്നാണ്. സൂപ്പർ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതിർത്തി വഴി സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പർക്കവും പരമാവധി ഒഴിവാക്കണം. കൊച്ചി മാർക്കറ്റിൽ രോഗം പകർന്നതും ഇതര സംസ്ഥാനക്കാരിൽ നിന്നാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞുവെന്നാണ് റിപ്പോർട്ട്. പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ലോക്‌ഡൗണുമായി സഹകരിക്കണമെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
നേരത്തെ ഒന്നു രണ്ട് തവണ വല്ലാതെ കൂട്ടും കൂടിയപ്പോള്‍ ആളുകളെ പറഞ്ഞയക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസുമായി ചെറിയ രീതിയിലുള്ള സംഘര്‍ഷമുണ്ടായത്. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും കാരണമായത്.
കോവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. പൂന്തുറയില്‍ പരിശോധിച്ച 600 സാമ്പിളുകളില്‍ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൂന്തുറയിൽ ജാഗ്രത കടുപ്പിച്ചത്. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്.
പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മ സേനയെയാണ് പൂന്തുറയില്‍ വിന്യസിച്ചിട്ടുള്ളത്.പൂന്തുറയ്ക്കടുത്തുള്ള പരുത്തിക്കുഴി സ്വദേശിയായ മീന്‍വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മീന്‍ എത്തിച്ച് മൊത്തവ്യാപാരം നടത്തുന്ന ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്.