885 പേര്‍ക്ക് കൊവിഡ്; നാല് മരണം.724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.

കോവിഡ്   ബാധിച്ച് ഇന്ന്  കേരളത്തിൽ  നാലു മരണങ്ങൾ ! തിരുവനന്തപുരം സ്വദേശി മുരുകന്‍ (46), കാസര്‍കോട് സ്വദേശി ഖമറൂന്നിസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെക്കാൾ കൂടുതൽ പേർ ഇന്ന് രോഗമുക്തി നേടിയത് ആശ്വാസമായി. ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് നാലുപേർ രോഗം ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്.

കഴിഞ്ഞ രണ്ട് ദിവസവും ആയിരത്തിന് മേലായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 724 പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. ഇവരിൽ 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 24ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

Top