കേരളത്തിൽ ഇന്ന് 7 കോവിഡ് മരണം ! സമ്പര്‍ക്കത്തിലൂടെ രോഗം 971.1195 പേര്‍ക്ക് രോഗം;1234 പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍, കോഴിക്കോട് ഫറോക്കില്‍ പ്രഭാകരന്‍, കോഴിക്കോട് കക്കട്ട് മരക്കാര്‍കുട്ടി, കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം, കണ്ണൂര്‍ ഇരിക്കൂറില്‍ യശോധ, കാസര്‍ഗോഡ് അസൈനാര്‍ ഹാജി, എറണാകുളം തൃക്കാക്കരയില്‍ ജോര്‍ജ് ദേവസി എന്നിവരാണ് മരിച്ചത്.

Top