ന്യൂഡൽഹി: രാജ്യം മഹാവ്യാധിക്കെതിരെയുളള പോരാട്ടത്തിലാണ്. ആ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ ടീമായി പ്രവർത്തിക്കുന്നു. കൊറോണക്കെതിരായി പോരാടുന്ന 130 കോടി ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തെ കൊവിഡ് പ്രതിരോധം. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്ത് ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒറ്റക്കെട്ടായി കൊവിഡിനെ പ്രതിരോധിക്കുന്നു. കൊവിഡ് സാഹചര്യങ്ങളെ നേരിടാന്‍ സാങ്കേതിക സഹായത്തിലൂടെ രാജ്യം പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഡിജിറ്റല്‍ പോര്‍ട്ടലിന് തുടക്കം കുറിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ വെബ്‌സൈറ്റ് തയ്യാറാക്കി. കൊറോണക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലൈഫ് ഉഡാന്‍ പദ്ധതിയിലൂടെ ടണ്‍ കണക്കിന് മരുന്നുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു. മരുന്നുകള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരുകളും ഗ്രാമപഞ്ചായത്തുകളും വലിയ പങ്കാണ് കൊവിഡ് പ്രതിരോധത്തില്‍ വഹിക്കുന്നതെന്നും മോദി പറഞ്ഞു. ആയൂര്‍വേദവും യോഗയും അന്താരാഷ്ട്രവേദിയില്‍ ചര്‍ച്ചയായി. പൊലീസ്, ശുചീകരണ തൊഴിലാളികള്‍, സംസ്ഥാന സര്‍ക്കാറുകള്‍, ലോകരാജ്യങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൊവിഡ് കാലം കഴിയുന്നതോടെ പുതിയ ഇന്ത്യയ്ക്ക് തുടക്കമാകും. മാസ്‌കധരിക്കുന്നത് കൊവിഡിന് ശേഷം ജീവിത ശൈലിയാകും. പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന ബോധം അനിവാര്യമായെന്നും അദ്ദേഹം പറഞ്ഞു