തൃശൂർ: കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നെത്തിയവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം കൊറോണ പിടിപെട്ട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരം. രോഗലക്ഷണമുള്ളവരടക്കം സംസ്‌ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ 50 പേര്‍ മാത്രമാണ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. പുനെ വൈറോളജി ലാബില്‍നിന്നു കൂടുതല്‍ പരിശോധനാഫലങ്ങള്‍ എത്തിയതില്‍ എല്ലാം നെഗറ്റീവാണ്.
വുഹാനില്‍നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 40 പേര്‍ മലയാളി വിദ്യാര്‍ഥികളാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇവരെ ഡല്‍ഹിയില്‍ താമസിപ്പിച്ച് നിരീക്ഷിക്കും.സര്‍ക്കാര്‍ ആശുപത്രികളില്‍ 64, സ്വകാര്യ ആശുപത്രികളില്‍ 86 ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്‌ജമാക്കിയെന്ന് മന്ത്രി ശൈലജ പറഞ്ഞു. 2706 ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി.
വീടുകളില്‍ സംശയാസ്‌പദമായ രോഗലക്ഷണം കാണുന്നവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും. വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്. വ്യാജ പ്രചാരണം നടത്തിയ മൂന്നു പേര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ 125 പേരാണു നിരീക്ഷണത്തിലുള്ളത്. രോഗം സ്‌ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്കൊപ്പം ചൈനയില്‍നിന്ന് എത്തിയ രണ്ടു യുവാക്കള്‍ രോഗലക്ഷണങ്ങളോടെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലാക്കി രക്‌തസാമ്പിള്‍ പുനെയിലേക്ക് അയച്ചു.വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആലപ്പുഴ അതീവജാഗ്രതയിലാണ്.
ടൂറിസം വകുപ്പും പോലീസും ചേര്‍ന്ന് ജനുവരി ഒന്നു മുതലെത്തിയ വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനാവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ റിസോര്‍ട്ടുകള്‍, വില്ലകള്‍, ഹോംസ്‌റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്‌ക്കു ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി.ബിസിനസ് ആവശ്യത്തിനായി ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവിനെയും പരിശോധനയ്‌ക്കു വന്നപ്പോള്‍ ഒപ്പമെത്തിയ സുഹൃത്തിനെയും കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് നിരീക്ഷണത്തിലാക്കി. ഇരവിപുരത്ത് ചൈനക്കാരനായ യുവാവിനു കുടില്‍ കെട്ടി താമസിക്കാന്‍ ഇടം നല്‍കിയ മയ്യനാട് സ്വദേശിയെ പോലീസ് താക്കീത് ചെയ്‌തു. ചൈനക്കാരന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു പരിശോധിച്ച് ഉറപ്പാക്കി.വുഹാനില്‍ നിന്നെത്തിയ പായിപ്ര സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ കളമശേരി മെഡിക്കല്‍ കോളജിലെ നിരീക്ഷണ വിഭാഗത്തിലാക്കി. മഞ്ഞള്ളൂര്‍ സ്വദേശിനിയായ സഹപാഠിയെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. വയനാട്ടില്‍ 16 പേര്‍ നിരീക്ഷണത്തിലാണ്.
ചൈനയിൽ നിന്ന് വന്നവർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറന്റൈൻ (വീട്ടിൽ ഏകാന്തവാസം) പാലിക്കണം. 14 ദിവസമാണ് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള കാലയളവ് (ഇൻക്യുബേഷൻ കാലയളവ് ). ഹോം ക്വാറന്റൈൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീരസ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിലവിൽ പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചാണ് പരിശോധിക്കുന്നത്. ഇതിന് രണ്ട് ദിവസം എടുക്കുന്നുണ്ട്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിന് താത്കാലിക സംവിധാനം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
മരണനിരക്ക് കുറവെങ്കിലും ഭയക്കണമെന്ന് ആരോഗ്യമന്ത്രി20 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 15 കേസും നെഗറ്റീവ്വുഹാനിൽ നിന്ന് വന്ന ഒരു കേസ് മാത്രം പോസിറ്റീവ്.ചൈനയിൽ നിന്നെത്തിയ 11പേർ ജില്ലയിൽ നിരീക്ഷണത്തിൽഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളേജിലും രണ്ട്‌പേർ ജില്ലാ ജനറൽ ആശുപത്രിയിലും നിപയുടെ അത്രയും മരണനിരക്ക് കൊറോണയ്ക്ക് ഇല്ലലക്ഷണങ്ങൾ പ്രകടിപ്പിക്കും മുമ്പേ രോഗം വ്യാപിക്കുന്നുവെന്നതിനാൽ നിപയെക്കാൾ ഭയക്കേണ്ടതുണ്ട്പൂർണ സജ്ജംജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ.മെഡിക്കൽ കോളേജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ.കൊറോണ കേസുകൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.