കൊറോണഇറ്റലിയിലും സ്‌പെയിനിലും മരണം കൂടുന്നു,പുതിയ പ്രഭവകേന്ദ്രം യൂറോപ്പ് ;അതിര്‍ത്തികള്‍ അടച്ചു രാജ്യങ്ങള്‍.അമേരിക്കയിലും സ്‌പെയിനിലും അടിയന്തരാവസ്ഥ: മരണം 5374 കടന്നു

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വൈ​റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. രോഗത്തെ നേരിടുന്നതിനായി 5000 കോടി യു.എസ് ഡോളർ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചു.കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും മരണനിരക്ക് ഉയരുന്നതും സൂചിപ്പിക്കുന്നത് ഇതാണെന്നും സാമൂഹ്യ അകലം പാലിക്കലും, ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും നടപടിയെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

രോഗം രൂക്ഷമായി പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്താലത്തില്‍ അമേരിക്ക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ അമേരിക്കയില്‍ കൊറോണ മൂലം 40 മരണങ്ങള്‍ സ്ഥിരീകരിച്ചു. 1000 പേര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ ഡോളര്‍ സഹായവും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഇത് സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നല്‍കും. കോവിഡ് പ്രതിരോധ കേന്ദ്രങ്ങളും പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോളമായി 123 രാജ്യങ്ങളിലായി 132,500 പേരെ ബാധിക്കുകയും ആഗോളമായി മരണം 5000 കടക്കുകയും ചെയ്തിരിക്കുന്ന കൊറോണ ഇപ്പോള്‍ കനത്ത നാശം വിതയ്ക്കുന്നത് യൂറോപ്പിലാണ്. ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിലും രോഗം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടയില്‍ 250 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഇറ്റലിയില്‍ മൊത്തം മരണം 1,266 ആയി. രോഗികളുടെ എണ്ണം 17,660. സ്‌പെയിനിലും രോഗം രൂക്ഷമായ സ്ഥിതിയില്‍ പിടിപെടുകയാണ്. വെള്ളിയാഴ്ച വരെ സ്‌പെയിനില്‍ കൊറോണ മരണം 120 ആയി. പെട്ടെന്ന് രോഗം പടര്‍ന്നു പിടിക്കുന്ന സ്ഥിതിയില്‍ 4,231 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ടാഴ്ചത്തേക്ക് സ്‌പെയിനില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്

സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് രാജ്യങ്ങളില്‍ വ്യാഴാഴ്ച മാത്രം 2,876 കേസുകള്‍ സ്ഥിരീകരിച്ചു. മരണം 79 ആയി. ജര്‍മ്മനിയില്‍ മരണം അഞ്ചായി. 3,062 ആയി രോഗികള്‍. ബ്രിട്ടനില്‍ 798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊറോണയെ തുടര്‍ന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും താമസിക്കുന്നവര്‍ ഒഴികെയുള്ള വിദേശികളെ അകറ്റാന്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്.

ഡന്മാര്‍ക്കും പോളണ്ടും ഉക്രെയിനും സ്‌ളോവാക്യയും വിദേശികളെ പ്രവേശിപ്പിക്കാതെ അതിര്‍ത്തി അടച്ചു. താമസ വിസയുള്ളവര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ചെക്ക് റിപ്പബ്‌ളിക് നിരോധനം ഏര്‍പ്പെടുത്തി. ഓസ്ട്രിയ ഇറ്റലിയിലേക്കുള്ള മൂന്ന് അതിര്‍ത്തികള്‍ അടയ്ക്കുകയും നാലു ദിവസത്തേക്ക് വിദേശികള്‍ക്ക് കൊറോണ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കൊണ്ടുവരികയും ചെയ്തു. ഹംഗറി സ്‌ളോവേനിയയും ഓസ്ട്രിയയുമായുള്ള അതിര്‍ത്തികള്‍ അടച്ചു.

ബല്‍ജിയം, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി എന്നിവിടങ്ങളിലെല്ലാം സ്‌കൂളുകളും അടച്ചു. യൂറോപ്പില്‍ ഉടനീളം തീയേറ്ററുകള്‍ ബാറുകള്‍ റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. യൂറോപ്പിലെ അഞ്ച് പ്രമുഖ ഫുട്‌ബോള്‍ ലീഗുകളും അനിശ്ചിത്വത്തിലായി. കളി തടസ്സപ്പെടാതെ നടന്നത് ജര്‍മ്മനിയിലെ ബുണ്ടാസ് ലീഗ് മാത്രമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അവിടെ രണ്ടു ഡിവിഷന്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ കലാ മ്യൂസിയമായ പാരീസിലെ ലവ്‌റേ വെള്ളിയാഴ്ച അടച്ചു. ഈഫേല്‍ ടവറിനേയും പ്രശ്‌നം ബാധിച്ചേക്കും.

അമേരിക്കയില്‍ ബാസ്‌ക്കറ്റ്‌ബോളും ടെന്നീസും അടക്കം ജനപ്രിയ കായിക മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ അടുത്ത ആറാഴ്ച ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിക്കുമെന്ന് പ്രമുഖ ടെന്നീസ് താരം സെറീനാ വില്യംസ് വ്യക്തമാക്കി. യൂറോപ്പില്‍ ഏറെ ആവേശം വിതറിയ സ്പാനിഷ് ലാലിഗ, ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ്, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍, ബുണ്ടാസ് ലീഗ എല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്.

Top