ന്യുഡല്‍ഹി: കൊറോണ ൈവറസ് േരാഗബാധ (കൊവിഡ്-19) യെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 22,065 ആയി. ഏറ്റവും കൂടുതല്‍ ഇറ്റലിയില്‍. 7,503 പേര്‍. 196 രാജ്യങ്ങളിലായി 488,264 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ ചൈനയില്‍ 81,285 പേര്‍ക്ക്്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കാണിത്.
ചൈനയില്‍ പുതിയ 67 രോഗികളെയും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ിഇറ്റലിയില്‍ പുതിയ കണക്കുകള്‍ ലഭ്യമായിട്ടില്ല. അമേരിക്കയില്‍ പുതിയ 278 രോഗികളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് െചയ്തു. ദക്ഷിണ കൊറിയയില്‍ 104 പുതിയ കേസുകളും അഞ്ച് മരണങ്ങളും കൂടി റിപ്പോര്‍ട്ടു ചെയ്തു. ഓസ്ട്രിയയില്‍ മൂന്ന് മരണങ്ങള്‍ ഇന്നു നടന്നു. ഓസ്‌ട്രേലിയയില്‍ 123 പുതിയ കേസുകളും ഒരു മരണവും. നോര്‍വേയില്‍ 16 പുതിയ രോഗികള്‍ വന്നെങ്കിലും മരണമില്ല. ഇസ്രയേലില്‍ 126 പുതിയ രോഗികള്‍.
മലേഷ്യയില്‍ പുതിയ ഒരു മരണം കൂടി. പാകിസ്താനില്‍ 39 പുതിയ രോഗികളും തായ്‌ലാന്‍ഡില്‍ 111 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ 21 പുതിയ കേസുകളും ഒരു മരണവും ഇന്നുണ്ടായി. മെക്‌സിക്കോയില്‍ 70 പുതിയ കേസുകളും ഒരു മരണവും. ലിത്വാനിയ (16), അര്‍മേനിയ (25), ഹംഗറി (35), ബള്‍ഗേറി (1), കസാക്കിസ്താന്‍ (16), ജോര്‍ജിയ (2), പലസ്തീന്‍ (2), ഉസ്‌ബെക്കിസ്താന്‍ (5), ബൊലിവിയ (6), എല്‍ സാല്‍വദോര്‍ (4), മൊംഗാളിയ (1) , ഗബോണ്‍ (1), എന്നിങ്ങനെ പുതിയ രോഗികള്‍ എത്തി.
ചാനല്‍ ഐലന്റില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 46 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 1,069 പുതിയ കേസുകളും 24 പുതിയ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.