ലോകം കൊറോണ ഭീതിയിൽ, ഇരുപതിനായിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.​ മരണം 492.സംസ്ഥാനത്ത് 2421 പേർ നിരീക്ഷണത്തിൽ; ഭീതി ഒഴിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി.

ബീജിംഗ്: കൊറോണ വൈറസിനെ പൊരുതി തോൽപ്പിക്കാൻ ലോകരാജ്യങ്ങൾ അതീവ ജാഗ്രതിതയിലാണ്.അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. വിഷയത്തിൽ പല ബുദ്ധിമുട്ടുകളും രാജ്യം നേരിടുന്നതായും ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കേരളത്തിൽ ഇന്നലെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊറോണ വൈറസിനെകുറിച്ച് വ്യാജ പ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ കൂടി കേസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ പ്രചാരണം നടത്തിയ ഏഴുപേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് രണ്ടായിരത്തി നാന്നൂറ്റി ഇരുപത്തിയൊന്നുപേര്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ കൊറോണ ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ കൊറോണ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.

വിവിധ ജില്ലകളിലായി 2321പേർ വീടുകളിലും, 100പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംശയാസ്‌പദമായവരുടെ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 118 എണ്ണം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. ഇതിൽ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികമാണെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടിയാകുന്നുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.കോഴിക്കോട് നിരീക്ഷണം അവഗണിച്ച് വിദേശത്ത് പോയവരെ ബന്ധപ്പെടാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ വകുപ്പുകള്‍ ചേർന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആരോഗ്യവകുപ്പ് നിലവില്‍ നടത്തുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക്പുറമേ ജില്ലാ അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Top