ചൈനയിൽ നിന്നെത്തിയ രണ്ടുപേർ വിദേശത്തേക്ക് കടന്നു; ജാഗ്രത നിർദ്ദേശം അവഗണിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം

കൊറോണ വൈറസിന് എതിരായ ജാഗ്രത സംസ്ഥാനം ശക്തമാക്കുന്നതിനിടെ ചൈനയില്‍നിന്ന് കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നതായി ആരോഗ്യവകുപ്പ്. ഇവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡിഎംഒ അറിയിച്ചു. വീടുകളില്‍ കഴിയുന്നവരു‍ടെ നീക്കം മനസിലാക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗണ്‍സില്‍ തീരുമാനിച്ചു.

ചൈനയിൽ നിന്നെത്തിയ രണ്ടുപേരാണ് സൗദി അറേബ്യയിലേക്ക് പോയത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ആകെ അറുപത് പേരാണ് ചൈനയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് വന്നവരായി കോഴിക്കോട് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ 58 പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തേക്ക് കടന്നവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡി.എം.ഒ അറിയിച്ചു. വീടുകളില്‍ കഴിയുന്നവരുടെ നീക്കം മനസിലാക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗണ്‍സില്‍ തീരുമാനിച്ചു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കു രൂപം നല്‍കും.

കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നിർദേശിച്ചത്. ഇത് മറ്റുളളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നുപേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ടാമത്തെയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. മൂന്നാമത്തെ രോഗി കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്.

Top