കൊറോണ ഭീകരത തുടരുന്നു !!!ഈ ഭീകര രോഗത്തെ നേരിടാന്‍ നമ്മള്‍ എന്തെങ്കിലും ചെയ്തോ?

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതും നിലവില്‍ ഇന്ത്യയടക്കമുള്ള 25ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതുമായ കൊറോണ വൈറസ് അത്ര വേഗമൊന്നും അടങ്ങില്ലെന്നും മറിച്ച്‌ മനുഷ്യരാശിക്ക് വന്‍ ദുരന്തം വിതയ്ക്കുമെന്നുമുള്ള മുന്നറിയിപ്പ് പുറത്ത് വന്നു..

കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 1100 ആയി. ചൈനയിൽ ചൊവ്വാവ്ച നൂറിലേറെ പേരാണ് മരണപ്പെട്ടത്. മരിച്ചവരിൽ കൂടുതലും ഹ്യൂബെ പ്രവിശ്യയിലുള്ളവരാണ്. ഹ്യൂബെയിൽ നിന്ന് 94 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയും ഉയർന്നു. ചൈനയിൽ മാത്രം 2015 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഹോങ്കോങിൽ കഴിഞ്ഞ ദിവസം 50 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top