രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോള – സദിയ പാലം അസമിലെ ദിബ്രുഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകെ നിർമിച്ച ധോല- സാദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം.

ചൈനീസ് അതിർത്തിയോടു ചേർന്നുളള പാലം ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജമാകും വിധമാണു നിര്‍മിച്ചിരിക്കുന്നത്. 950 കോടിയാണു നിര്‍മാണച്ചെലവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
 മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മൂന്നുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.
Top