ആ സെല്‍ഫി കവര്‍ന്നത് ഈ ദമ്പതികളുടെ ജീവന്‍; ട്രെക്കിങ്ങിനിടെ ദമ്പതികള്‍ക്ക് സംഭവിച്ചത്…

തലശ്ശേരി: സെള്‍ഫി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അലക്ഷ്യമായി സെല്‍ഫിയെടുക്കുന്നത് മൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇന്നിതാ മറ്റൊരു സെല്‍ഫി ദുരന്ത വാര്‍ത്ത. ട്രെക്കങ്ങിനിടെ മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അമേരിക്കയില്‍ മലയാളി യുവ ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്‍-ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കോട്ടയം യൂണിയന്‍ ക്ലബിനു സമീപത്തെ രാമമൂര്‍ത്തി-ചിത്ര ദമ്പതികളുടെ മകളാണ് മീനാക്ഷി.

ഈ മാസം 23നാണ് സംഭവമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ദുരന്തവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്. ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ട്രക്കിംഗ് നടത്തുന്നതിനിടയില്‍ മലമുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചവര്‍ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വിഷ്ണു ബുധനാഴ്ച ഓഫീസിലെത്തിയിരുന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് മരണവിവരം അറിഞ്ഞത്. വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു ഓസ്ട്രലിയയിലെ മെല്‍ബണിലാണ്.

Top