യുവദമ്പതികള്‍ ഉയരമേറിയ നീന്തല്‍ കുളത്തില്‍ തൂങ്ങിക്കിടന്ന് ചുംബിച്ചു; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം ലോകം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട ഞെട്ടി.ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ദമ്പതികളുടെ ചിത്രമായിരുന്നു അത്. ഇന്‍സ്റ്റാഗ്രാമിലെ ഹോട്ട് കപ്പിള്‍സായ കെല്ലി കാസ്റ്റില്‍സും കോഡി വര്‍ക്ക് മാനും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചത്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ദമ്പതികള്‍ക്ക് കേള്‍ക്കേണ്ടി വന്നത്.ഒട്ടും ഭയമില്ലാതെ ഉയരമേറിയ നീന്തല്‍ കുളത്തില്‍ തൂങ്ങി നിന്ന് ചുംബിക്കുന്ന ചിത്രം ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

കുളത്തിന്റെ ഒരറ്റത്ത് താഴേക്ക് തൂങ്ങി നില്‍ക്കുന്ന കെല്ലിയെ കൈകളില്‍ മുറുകെ പിടിച്ച കോഡി ചുംബിക്കുന്നതാണ് ചിത്രം. സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുവാന്‍ അപകടകരമായ രീതിയില്‍ കെല്ലി പോസ് ചെയ്തു എന്നാണ് ഫോളോവേഴ്‌സിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈക്കുകള്‍ വാരിക്കൂട്ടുന്നതിന് ഇത്തരത്തില്‍ ആപകടകരമായ വഴികള്‍ തിരഞ്ഞെടുക്കരുതെന്നാണ് ഫാളോവേഴ്‌സിന്റെ ഉപദേശം കെല്ലി നില്‍ക്കുന്നതിന് താഴെ മറ്റൊരു നീന്തല്‍ കുളം കൂടി ഉണ്ടെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത ശേഷമാണ് ചിത്രം പകര്‍ത്തിയതെന്നും ദമ്പതികള്‍ ആരാധകരോട് പറഞ്ഞു. തെളിവു സഹിതം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചായിരുന്നു കെല്ലി കാസ്റ്റില്‍സും കോഡി വര്‍ക്ക് മാനും ദമ്പതികളുടെ വിശദീകരണം

Top