ജിഷ്ണു പ്രണോയിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അമ്മ മഹിജ നടത്തിയ സമരം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോടികള്‍ മുടക്കി സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതിന്റെ താത്പര്യ വ്യക്തമാക്കണമെന്ന് കോടതി. പൊതുജന സമ്പര്‍ക്ക വകുപ്പിനോടാണ് കോടതി പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
പ്രത്യേക വിജിലന്‍സ് കോടതിയാണ് പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഒരു കോടി രൂപയിലേറെ ചെലവിട്ടാണ് പരസ്യം നല്‍കിയതെന്നും സര്‍ക്കാര്‍ ഈ പരസ്യം നല്‍കിയതിന്റെ സാംഗത്യം ചോദ്യം ചെയ്ത് കോടതില്‍ വന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
സര്‍ക്കാര്‍ പരസ്യങ്ങള്‍ പി.ആര്‍.ഡി. വഴി നല്‍കുന്നതിന്റെ അടിസ്ഥാനമെന്ത്, പരസ്യങ്ങളില്‍ സര്‍ക്കാരിന്റെ താത്പര്യം എന്നീ വിവരങ്ങള്‍ ലഭ്യമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഹര്‍ജി നിലനില്‍ക്കൂ എന്നതിനാലാണ് കോടതി ഈ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടതെന്ന് ഹര്‍ജിക്കാരനെ അറിയിച്ചു.