മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വൈകുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി.മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ ചോദ്യം ചെയ്തത്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരായ ഹരജി മൂന്നാംതവണ കോടതിയില്‍ എത്തിയ ശേഷമാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുമ്പോള്‍ നീതി ലഭിക്കാത്തതുകൊണ്ടല്ലേ കോടതിയെ സമീപിക്കേണ്ടിവന്നത്? മന്ത്രിക്കെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ കേസിലും ശ്രീലേഖ ഐപിഎസിന്റെ കേസിലും അന്വേഷണം വൈകി. ഇത് തെറ്റായ കീഴ്‍വഴക്കമാണെന്നും കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 17ന് മുന്‍പ് ത്വരിത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഭര്‍ത്താവും കാപ്പക്സ് മുന്‍ ചെയര്‍മാനുമായ തുളസീദരക്കുറുപ്പ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.

അതേസമയം മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിച്ച വിജിലന്‍സ് നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ താളത്തിനൊത്ത് വിജിലന്‍സ് തുള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതിയില്‍ കേസ് വരുമെന്ന് അറിഞ്ഞാണ് വിജിലന്‍സ് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തിയത്. തത്ത കൂട്ടിലാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്ന് പരിഹസിച്ച ചെന്നിത്തല വിജിലന്‍സിന് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കേസുകള്‍ എടുക്കാന്‍ മാത്രമേ താത്പര്യമുള്ളൂ എന്നും വിമര്‍ശനം ഉന്നയിച്ചു.
കോടതിയുടെ വിമര്‍ശത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറ്കടര്‍ ജേക്കബ് തോമസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സുപ്രധാന കേസുകളില്‍ അന്വേഷണം നത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം വൈകിട്ട് നാലിന് വിജിലന്‍സ് ആസ്ഥാനത്ത് നടക്കും.

Top