2000 സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടണം ; സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വ്യത്യസ്ത ശിക്ഷ വിധിച്ച് കോടതി

മധുബാനി: 
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ കോടതി ഉത്തരവ്.പീഡനക്കേസില്‍ പ്രതിയായ ലാലന്‍ കുമാറിനാണ് ബീഹാറിലെ മധുബാനി ജില്ല ജഞ്ചാര്‍പൂരിലെ ഒരു പ്രാദേശിക കോടതി അപൂര്‍വ്വ ശിക്ഷ നല്‍കിയത്. സ്വന്തം ഗ്രാമത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

ലാലന്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി സ്ത്രീകളെ ബഹുമാനിക്കാന്‍ പ്രതിയോട് ആവശ്യപ്പെട്ടത്. പ്രതിയുടെ ജോലി എന്താണെന്ന് തിരക്കിയ കോടതിയോട് അലക്ക് ജോലിയാണ് തനിക്കെന്ന് പ്രതി മറുപടി നല്‍കി. തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക്, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്ന് കോടതി ഉത്തരവിദുകയായിരുന്നു. ഈ ഉത്തരവിന്മേലാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതുവഴി സ്ത്രീകളോട് പ്രതിക്ക് ബഹുമാനം തോന്നുമെന്നും കോടതി പറഞ്ഞു. ഗ്രാമത്തില്‍ ഏകദേശം 2000 സ്ത്രീകളാണുള്ളത് ഇവരുടെ വസ്ത്രങ്ങളാണ് അടുത്ത ആറുമാസം വരെ ലാലന്‍ കഴുകി ഇസ്തിരിയിട്ട് നല്‍കേണ്ടത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top