ന്യൂദല്‍ഹി: ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന എണ്ണത്തിലെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. 357 പേര്‍ മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,86,000 കടന്നു. ആദ്യമായാണ് ഒരു ദിവസത്തെ മരണം 300 കടക്കുന്നത്. രാജ്യത്ത് ആകെ മരണം 8000 കടന്നു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി. 418,872 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 3,733,379 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 3,299,281 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
കൊവിഡ് ബാധിതര്‍ ഏറ്റവും കൂടതലുള്ളത് അമേരിക്കയില്‍ തന്നെയാണ്. 2066401 കൊവിഡ് കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 115,13ആളുകളാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 808,494 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
6358 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. യു.കെയില്‍ 290143 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് അതേസമയം മരണപ്പെട്ടവരുടെ എണ്ണം 41128 ആണ്.ഏറ്റവും കൊവിഡ് ബാധിതരുള്ളവരുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ് 287155 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 8107 ആളുകളാണ് മരിച്ചത്