കോവിഡ് തടയാൻ ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.മെയ് 3 വരെ ലോക്ക് ഡൌൺ നീട്ടുന്നതായി പ്രധാനമന്ത്രി

ന്യൂഡൽഹി: മെയ് 3 വരെ ലോക്ക് ഡൌൺ നീട്ടുന്നതായി പ്രധാനമന്ത്രി മോദി.ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി.മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ 30 ശതമാനം കൂടുതല്‍ കേസുകളാണ്ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു .
അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ എടുത്ത നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. മേയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സമയോചിതമായി നടപടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.’

നടപടിയുടെ ഫലങ്ങളെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. പക്ഷേ ഫലപ്രദമായ ശാരീരിക അകലം പാലിക്കൽ,​ രോഗികളെയും അവരുമായി ഇടപഴകിയവരെയും കണ്ടെത്തൽ എന്നിങ്ങനെ ആറ് ആഴ്ചത്തെ ലോക്ക് ഡൗണിലൂടെ വൈറസ് വ്യാപനം തടഞ്ഞു നിർത്താൻ സഹായിക്കും’- ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.വെല്ലുവിളികൾ ഒരുപാടുണ്ടായിട്ടും മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യ അചഞ്ചലമായ സമർപ്പണമാണ് കാണിച്ചതെന്നും, അധികൃതർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് രാജ്യത്ത് മേയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ വിവരം പ്രധാനമന്ത്രി അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top