മുംബൈ :3007 പുതിയ കോവിഡ് -19 പോസറ്റിവ് കേസുകളാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തിൽ ആകെ രോഗികളുടെ എണ്ണം 85975 ആയി ഉയർന്നു. കൊറോണ വൈറസ് പോസിറ്റീവ് കേസുകളിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നിരിക്കയാണ് .സജീവ കേസുകൾ 43591 ആണ്, ഇതുവരെ ഡിസ്ചാർജ് ചെയ്ത ആകെ രോഗികൾ 39314 ആണ്.മൊത്തം കേസുകളിൽ 48774 ആണ്. മുംബൈയിൽ സജീവമായ കേസുകൾ 25940 ആണ്. നഗരത്തിലെ മരണസംഖ്യ 1638 ആണ്.
ചൈനയുടെ 83,036 രോഗബാധിതർ എന്ന എണ്ണത്തെയാണ് സംസ്ഥാനം മറികടന്നത്.ഇന്ത്യയിൽ കോവിഡ് രോഗം ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മൂവായിരത്തിൽ അധികം ആളുകളാണ് ഇവിടെ മാത്രം രോഗം ബാധിച്ച് മരിച്ചത്. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2.5 ലക്ഷം കടന്നു. കോവിഡ് കണക്കുകൾ രേഖപ്പെടുത്തുന്ന വേൾഡോമീറ്റേഴ്സ് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്.
തമിഴ്നാട്ടിൽ 1500ൽ അധികം കേസുകളാണ് ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഇതുവരെ 31,667 പേർക്ക് രോഗം സ്ഥിരീകരിച്ചു. 269 പേർക്ക് ജീവഹാനിയും സംഭവിച്ചു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 27,654 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 761 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ 19,592 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 1219 പേർ ഇതുവരെ മരിച്ചു.
ഇന്ന് മാത്രം 91 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ ഈ രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം 3060 ആയിരിക്കയാണ് .സംസ്ഥാനത്ത് വീണ്ടെടുക്കൽ നിരക്ക് 45.72 ശതമാനവും മരണനിരക്ക് 3.55 ശതമാനവുമാണ്.ഇന്ത്യാ ഗവൺമെന്റിന്റെ മാർഗനിർദേശപ്രകാരം സംസ്ഥാനത്ത് രോഗികളുടെ ക്ലസ്റ്ററുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ക്ലസ്റ്റർ കണ്ടെയ്നർ ആക്ഷൻ പ്ലാൻ നടപ്പാക്കുന്നു. സംസ്ഥാനത്ത് നിലവിൽ 3654 സജീവ കണ്ടെയ്നർ സോണുകളുണ്ട്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. 70,27,191 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,03,080 പേർ മരിക്കുകയും ചെയ്തു. യുഎസിൽ 19,92,453 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1,12,141 പേർ മരണത്തിനു കീഴടങ്ങി. ബ്രസീലിൽ 6,77,553 പേർക്കും റഷ്യയിൽ 467,673 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.