കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കാൻ ഒന്നര വർഷമെങ്കിലും എടുക്കും ?സംശയങ്ങളുമായി മോഹൻലാൽ, ഉത്തരം നൽകി ഡോക്ടർ.മനുഷ്യരാശി സഹിക്കണം

കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ ഫണ്ട് ഇതോടെ ലഭ്യമാകും. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് കനത്ത ജാഗ്രത. ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്ന് നിർദേശം നൽകും. വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റാലിയൻ സ്വദേശിക്കൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവരുടെ പേരുകൾ മാത്രമാണ് ലഭിച്ചത്. ആഭ്യന്തര വിമാനത്തിലാണ് ഇറ്റാലിയൻ സ്വദേശി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. ഇതിൽ തമിഴ്നാട് സ്വദേശികളും ഉണ്ടായിരുന്നു.

അതേസമയം കൊറോണ വൈറസ് കോവിഡ് -19 മായി ബന്ധപ്പെട്ട് നിരാശ നിറഞ്ഞ റിപോർട്ട് പുറത്ത്. ഇതിനു മരുന്ന് കണ്ടെത്താൻ ചുരുങ്ങിയത് ഒന്നര വർഷം എടുക്കും എന്ന് ശാസ്ത്ര ലോകം. നടൻ മോഹൻലാലിന്റെ ചോദ്യത്തിനു ഉത്തരമായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശ വിഭാഗം മേധാവിയുമായാ ഡോ. ഫത്വാഹുദ്ദിനാണ്‌ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഏറെ നിരാശാ ജനകം എന്നേ പറയാനാവൂ. അത്രയും നാൾ ജനം ഈ വൈറസിനെ സഹിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകൾ വയ്ച്ച് ജീവനായി പരീക്ഷണ പോരാട്ടങ്ങൾ നടത്തണം. കൊറോണ ഭീതിയിലാണ് ലോകം മുഴുവന്‍. കേരളത്തില്‍ വരെ കൊറോണയ്‌ക്കെതിരെ അതി ജാഗ്രതയാണ്. നിരവധി ആളുകള്‍ ഈ വൈറസ് മൂലം മരണപ്പെട്ടെങ്കിലും ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല… ഒന്നര വര്‍ഷം ഈ മഹാമാരിയെ ഭയന്ന് ജീവിക്കേണ്ടി വരുമോ എന്നുള്ളത് ജനങ്ങളില്‍ ആശങ്കയുളവാക്കുന്നുണ്ട്. കാറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്‍മാര്‍ പുതിയ വാക്‌സിന്‍ കണ്ടെത്താനുള്ള അതീവ പരിശ്രമത്തിലാണ്.

കൊറോണയെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും പുറത്തുവിട്ടിരിക്കുന്നത് മഹാനടന്‍ മോഹന്‍ലാലാണ്. കൊറോണയെക്കുറിച്ചുള്ള ഓരോ മലയാളിയുടെയും സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതിലുണ്ട്..

ചോദ്യം 1. കൊറോണോ അഥവാ കോവീഡ്-19 എന്നത് പുതിയ രോഗം ആണോ ഉത്തരം: കൊവിഡ്-19 എന്ന കൊറോണ കുടുംബത്തില്‍പ്പെട്ട വൈറസ് ഉണ്ടാക്കുന്ന രോഗമാണെന്നാണ് ഈ ചോദ്യത്തിന് ഡോക്ടര്‍ നല്‍കുന്ന ഉത്തരം. സാര്‍സ് പോലുള്ള രോഗങ്ങള്‍ കൊറോണ കുടുംബത്തില്‍പ്പെട്ട വൈറസ് ആണ് ഉണ്ടാക്കിയിരുന്നതെങ്കിലും നോവല്‍ കൊറോണ വൈറസ് പുതിയ രോഗമാണ് നമ്മുടെ ശരീരത്തില്‍ പ്രകടമാക്കാന്‍ തുടങ്ങിയതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

ചോദ്യം: 2 -കോവിഡ് 19 എന്ന ഈ വൈറസ് പകരുന്നത് എങ്ങനെയാണ് ഉത്തരം: സാധാരണ കോള്‍ഡ് വൈറസുകള്‍ പകരുന്ന അതേ രീതിയിലും അതേ ലക്ഷണും പ്രകടിപ്പിച്ചാണ് കോവിഡ്-19 വെറസും പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചെറുതും വലുതുമായ കണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടും. അത് നമ്മുടെ ശരീരത്തിലോ അടുത്ത് ഇടപഴകുന്ന ആളുടെ ശരീരത്തിലേക്ക് വ്യാപിക്കുന്നതിലൂടെ രോഗ ബാധ ഉണ്ടാവുന്നത്.

ചോദ്യം 3: ഈ വൈറസ് ബാധയുടെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ് ഉത്തരം: പനി, ചുമ, ശ്വാസം മുട്ടല്‍ എന്നിവയാണ് കോവിഡ്-19 രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കൂട്ടത്തില്‍ മൂക്കൊലിപ്പും നല്ല തൊണ്ടവേദനയും ഉണ്ടാവും. ഇത് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുന്നതാണ്. അവസാന ഘട്ടം ആവുമ്പോഴേക്കും ശ്വാസ തടസ്സം കൂടുകയും ന്യുമോണിയ പോലുള്ള അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.

ചോദ്യം 4: ഈ അസുഖം പൂര്‍ണ്ണമായും മാറുന്നതാണോ, എത്ര ശതമാനം രോഗ ബാധിതര്‍ക്ക് ജീവഹാനി സംഭവിക്കാം. ഉത്തരം; 90 ശതമാനം ആള്‍ക്കാര്‍ക്കും ഈ അസുഖം സ്വയംപ്രതിരോധ ശേഷിയാല്‍ കുറഞ്ഞ് പോകും എന്നുള്ളത് ആശ്വാസകരമാണ്. കൂടുതല്‍ ആള്‍ക്കാരിലേക്ക് കുറഞ്ഞ സമയം കൊണ്ട് പകരും എന്നതാണ് ഇതിന്‍റെ ഏറ്റവും ദോഷമായ ഘടകം. മരണ നിരക്ക് എന്നത് വളരെ കുറവാണ്. 5 ശതമാനത്തില്‍ താഴെ ആള് മാത്രമാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. അതുകൊണ്ടാണ് ഭയപ്പെടേണ്ടതില്ലെന്നും രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചാലും മതിയെന്ന് പറയുന്നത്.

ചോദ്യം 5: ഈ രോഗ വ്യാപനം തടയാന്‍ എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഉത്തരം: വ്യക്തി ശുചിത്വം പാലിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം, ആവശ്യമില്ലാതെ പ്രതലങ്ങളില്‍ തൊടാതിരിക്കുക, സോപ്പും സാനിറ്ററൈസും ഉപയോഗിച്ച് കൈ കഴുകുക. തുമ്മലോ ചുമയോ വരികയാണെങ്കില്‍ കൈ കൊണ്ട് നേരെ മൂക്കും മുഖവും പൊത്താതെ തോളിന്‍റെ വശത്തോട്ടോ, കൈമുട്ടുകള്‍ മടക്കി മുഖത്തിന് നേരെ വെച്ചോ ചുമയ്ക്കുക. കൈവശം തുവാല ഉണ്ടെങ്കില്‍ അതും ഉപയോഗിക്കാം. സ്രവങ്ങളിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്.

ചോദ്യം 6: ഈ വൈറസ് ബാധക്ക് എന്തെങ്കിലും ചികിത്സ ഉണ്ടോ ഉത്തരം: വൈറസിനെ നേരിട്ട് കൊല്ലുന്ന മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പ്രധാനമായും ഈ അസുഖം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നടത്തുന്നത്. അതോടൊപ്പം തന്നെ രോഗിക്ക് നല്ല ആഹാരം, വിശ്രമം എന്നതുമാണ് പ്രധാനം

ചോദ്യം 7: ഈ അസുഖം തടയാന്‍ വാക്സിന്‍ വികസിപ്പിച്ചെടാക്കാന്‍ സാധ്യതയുണ്ടോ ഉത്തരം: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്‍മാര്‍ പുതിയ വാക്സിന്‍ കണ്ടെത്താനുള്ള അതീവ പരിശ്രമത്തിലാണ്. അമേരിക്കയിലും ഹോംങ്കോഗിലും റിസര്‍ച്ചുകള്‍ നടക്കുന്നു. ഒന്നരവര്‍ഷത്തിനകം കൊറോണ വൈറസിന് വാക്സിന്‍ കണ്ട് പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ചോദ്യം 8: വിദേശത്ത് നിന്ന് എത്തുന്ന മലയാളികള്‍ എടുക്കേണ്ട മുന്‍കരുതല്‍ എന്തൊക്കെയാണ്. ഉത്തരം: അത്യാവശ്യമില്ലെങ്കില്‍ ഈ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കുക്ക. യാത്ര പുറപ്പെടുന്നതിന് മുമ്പ് ജലദോഷമോ, മറ്റ് ശാരീര അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും യാത്ര മാറ്റി വെക്കുക. വിമാനത്തിലും വിമാനത്താവളങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക.

ചോദ്യം 9: വിമാനത്താവളങ്ങളില്‍ എന്തൊക്കെ മുന്‍കരുതലാണ് ഒരുക്കിയിരിക്കുന്നത്. ഉത്തരം: യുദ്ധകാലടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചത്. നിരവധി ആശുപത്രികള്‍ രോഗികളെ സ്വീകരിക്കുന്നതിന് വേണ്ടി സജ്ജമാക്കി. ഇന്ത്യക്ക് തന്നെ മാതൃകയാവുന്ന പ്രതിരോധ നടപടികളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നിരവധി വിദേശികള്‍ വന്നിട്ടും മറ്റ് രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചത് പോലെ ഇവിടെ പിടിക്കാത്തത്. വിമാനത്തില്‍ കയറുന്നത് മുതല്‍ ബോധവത്കരണം നല്‍കുന്നുണ്ട്.

ചോദ്യം 10: രോഗ ബാധിതനല്ലാത്ത ഒരു വ്യക്തി കൊറോണ ബാധിതനുമായി ഇടപഴകാന്‍ ഇടയായാല്‍ എന്തൊക്കെ ചെയ്യണം. ഉത്തരം: ആദ്യം ചെയ്യേണ്ടത് ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ വിളിക്കുകയും അവിടുത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ഒരു ബന്ധം വന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഹോം കോറന്‍റൈനിലേക്ക് പോവണം. അതായത് വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടണം. മറ്റ് കുടുംബാംഗങ്ങളുമായി 2 മീറ്റര്‍ അകലം പാലിക്കുക. ശരീരം ശുചിയായി സൂക്ഷിക്കു. പിന്നീട് ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ വീണ്ടും ദിശ ഹൈല്‍പ് നമ്പറില്‍ ബന്ധപ്പെട്ട് അവരുടെ നടപടികളോട് സഹകരിക്കുക. 28 ദിവസമാണ് ഹോം കോറന്‍റൈനില്‍ കഴിയേണ്ടത്.

Top