ലണ്ടനിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു!..പ്രവാസികൾക്കും രോഗം !

ലണ്ടൻ:കൊറോണമൂലം ലോകം ഭീതിയിലാണ് .ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വരെ കൊറോണ റിപ്പോർട്ട് ചെയ്തു .ബ്രിട്ടനിൽ മലയാളികൾ അടക്കം നിരവധി പ്രവാസികൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട് . ബ്രിട്ടനിൽ കൊറോണ ബാധയുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത ലണ്ടൻ നഗരത്തിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ രോഗികളെക്കൊണ്ടി നിറഞ്ഞു. ഇനി രോഗിളെ കിടത്താൻ ഇടമില്ല. ഇതോടെ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നവർ ദുരിതത്തിലായി. ചില ആശുപത്രികളിൽ 50 ശതമാനത്തോളം ജീവനക്കാർ രോഗാവസ്ഥയെതുടർന്ന് ആശുപത്രിയിൽ എത്തുന്നില്ല. അവർ വീടുകളിൽ സെൽഫ് ഐസൊലേഷനിലാണ്, ഇതും ആശുപതികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു.നാഷണൽ ഹെൽത് സർവീസ് പ്രൊവൈഡർ ചീഫ് ക്രിസ് ഹോപ്സൺ ഇക്കാര്യം വെളിപ്പെടുത്തിയത് .

ലണ്ടനിലെ കിങ്സ് കോളേജിലെ ശാത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്ന ഒരു ആപ്പ്ളിക്കേഷൻ യു.കെയിലെ ആറര ദശലക്ഷം ആളുകൾക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് വെളിപ്പെടുത്തലുണ്ട്. പനി , ചുമ,ക്ഷീണം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾ ആണ് ആപ്പ്ളിക്കേഷനിൽ ചോദ്യങ്ങളായി നൽകിയിരിക്കുന്നത് . ലോഞ്ച് ചെയ്ത ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ തന്നെ 650,000 പേർ ഡൌൺലോഡ് ചെയ്ത ഈ ആപ്പിൽ വിവരങ്ങൾ നൽകിയ ആളുകളുടെ വിശകലനത്തിൽ പത്തു ശതമാനം പേർക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടെത്തി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയിൽ എത്താത്ത ആരെയും പരിശോധിക്കുന്നില്ല അതുകൊണ്ടു തന്നെ ആർക്കൊക്കെ വൈറസ് ബാധയുണ്ട് കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ബ്രിട്ടൻ. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം നടത്തിയ ഒരു പഠന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതനുസരിച്ചു ബ്രിട്ടന്റെ ജനസംഖ്യയുടെ പകുതി ആളുകളോളം രോഗ ബാധയുടെ ലക്ഷണങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടാകാം എന്നാണ് പറയുന്നത് . ബ്രിട്ടനിലെ ജനങ്ങളുടെ കടുത്ത പ്രതിരോധശേഷി മൂലം പലരും ഇതറിയാതെ കടന്നു പോയിട്ടുണ്ടാകാം എന്നും വ്യക്തമാക്കുന്നു .
വീടുകളിൽ ഇരുന്നു തന്നെ വൈറസ് ടെസ്റ്റ് നടത്താനാവുന്ന 35 ലക്ഷത്തോളം ആന്റിബോഡിടെസ്റ്റ് കിറ്റുകൾ ലഭ്യമായേക്കുമെന്നും വാർത്തകളുണ്ട് .ഇവയുടെ പരിശോധന ഫലം ലഭിച്ചാലുടൻ തന്നെ പൊതു ജനങ്ങൾക്കു ഇവ ലഭ്യമാക്കുമെന്നാണ് ഔദ്യാേഗിക കേന്ദ്രങ്ങൾ പറഞ്ഞത് .പതിനായിരത്തോളം വെന്റിലേറ്ററുകളും സർക്കാർ പുതുതായി ഓർഡർ നൽകിയിട്ടുണ്ട് .

സർക്കാരിന്റെ ആഹ്വാനമനുസരിച്ച് റോബാധിതരായവരെയും ഐസൊലേഷനിൽ കഴിയുന്നവരെയും സഹായിക്കുവാനായി അഞ്ചു ലക്ഷത്തോളം വോളണ്ടിയർമാർ സന്നദ്ധത പ്രകടിപ്പിച്ച് പേരുകൾ രജിസ്റ്റർ ചെയ്തു. രണ്ടര ലക്ഷത്തോളം വോളണ്ടിയർമാരെ ആവശ്യമുണ്ട് എന്ന പ്രധാനമന്തിയുടെ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിനാണ് ഇത്രയും പേർ രംഗത്ത് വന്നത് . അടുത്ത ആഴ്ച മുതൽ ഇവരുടെ സേവനം ലഭ്യമാകും.
135പേർക്ക് രോഗം മാറി
യു.കെയിൽ കൊറോണ സ്ഥിരീകരിച്ച പതിനായിരത്തോളം പേരിൽ 135 പേർക്ക് പൂർണമായി രോഗം മാറി. ഇവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ മലയാളി യുവതിയും കുഞ്ഞും മറ്റ് മൂന്നു മലയാളികളും സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ .  കൊറോണ സ്ഥിരീകരിച്ച ചാൾസ് രാജകുമാരന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഒദ്യോഗിക വിശദീകരണം. കഴിഞ്ഞ 12നാണ് എലിസബത്ത് രാജ്ഞിയുമായി ചാൾസ് രാജകുമാരൻ അവസാനമായി കൂടിക്കാഴ്ച നടത്തിയതെന്നും രാജ്ഞി പൂർണ്ണ ആരോഗ്യവതിയാണെന്നും കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

 

Top