കോവിഡിനെ പ്രതിരോധിക്കാൻ പാമ്പിനെ കൊന്നുതിന്നയാൾ പൊലീസ് പിടിയിൽ : യുവാവിനെ പൊലീസ് പിടികൂടിയത് പാമ്പിനെ ഭക്ഷിക്കുന്ന വീഡിയോ വൈറലായതോടെ

സ്വന്തം ലേഖകൻ

ചെന്നൈ : ഉരഗങ്ങളെ ഭക്ഷിക്കുന്നത് കോവിഡിനെ പ്രതിരോധിക്കുമെന്ന് പറഞ്ഞ് പാമ്പിനെ കൊന്നുതിന്നയാൾ പൊലീസ് പിടിയിൽ.തമിഴ്‌നാട്,തിരുനെൽവേലി ജില്ലയിലെ പെരുമാൾപാട്ടി ഗ്രാമത്തിലുള്ള വടിവേലിനെയാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാൾ പാമ്പിനെ തിന്നുന്നത് വീഡിയോയിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
വീഡിയോ വൈറലായതോടെ പരിസ്ഥിതി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പൊലീസ് പിടികൂടിയ വടിവേലുവിന് 7500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാമ്പിനെ വയലിൽ നിന്നും പിടിച്ചു കൊന്നുവെന്ന് വടിവേൽ പൊലീസിനോട് പറഞ്ഞു. കൊറോണ വൈറസിനെ അകറ്റാൻ ഉരഗങ്ങളെ ഭക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിടിവേലുവിന്റെ വാദം.

അതേസമയം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില മൃഗങ്ങളെ ഭക്ഷിക്കുന്നത് അപകടകരമാണെന്നും അവ വഹിക്കുന്ന രോഗാണുക്കൾ അതുവഴി ശരീരത്തിലേക്ക് എത്തുകയും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Top