തിരുവനന്തപുരം:ലോകത്ത് ഞെട്ടുന്ന ഒരുപാട് കാച്ചുകള ഈ കൊറോണ കാലത്ത് കണ്ടിരുന്നു. കണ്ണുനിറയുന്നതും ചങ്കുപൊട്ടുന്നതുമായ കാഴ്ചകൾ അമേരിക്കയിലും ബ്രിട്ടാസ്‌നിലും ഇറ്റലിയിലും കണ്ടിരുന്നു .ഇപ്പോൾ ചങ്കുപൊട്ടുന്ന കാഴ്ചകൾ കാണുന്നത് കേരളത്തിലും ഇന്തയിലുമാണ് . കേരളത്തിൽ കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിൽ ശ്മശാനങ്ങളിൽ സംസ്കാരത്തിനും പ്രതിസന്ധി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടത്താൻ ബുക്കിംഗ് ചെയ്യേണ്ട അവസ്ഥയാണ്.
ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ വരെ ഒരു ദിവസം ശാന്തി കവാടത്തില്‍ ദഹിപ്പിക്കാറുള്ളത്. നിലവിൽ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാത്രമാണ് ദഹിപ്പിക്കുന്നത്. എന്നിട്ടും സൗകര്യങ്ങൾ തികയാത്ത അവസ്ഥയാണുള്ളത്. പാലക്കാട് ചന്ദ്രനഗർ ശ്മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്.
മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവയ്ക്കാൻ നോക്കിയാൽ സംസ്ഥാനത്ത് മോർച്ചറി ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോഴുള്ളത്. പലയിടത്തും മോർച്ചറികൾ നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാൽ സംസ്കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ലോക്ക് ഡൗൺ ഏർപ്പെടുത്തി. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗൺ. മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലിലെ മിനി ലോക്ഡൗൺ അപര്യാപ്തമെന്ന വിദഗ്ദ സമിതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കുകയുള്ളൂ. ഇതിന് നിശ്ചിത സമയം ഏർ്പപെടുത്തും. നിയന്ത്രണ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ പലയിടങ്ങളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ട്. എന്നാൽ കൊവിഡ് വ്യാപനം രണ്ടാഴ്ചയായി സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്. 41,953 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.