തിരുവനന്തപുരം: കേരളത്തിൽ എട്ടുദിവസത്തിനിടെ കോവിഡ് ബാധിച്ചത് 1082 പേർക്ക്. തുടർച്ചയായ എട്ടാം ദിവസവും രോഗികളുടെ എണ്ണം നൂറുകടന്നു. കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
അതേസമയം രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം 17,000 കോവിഡ് കേസുകളാണു രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ മാത്രം വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5,000 കവിഞ്ഞു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കണക്ക് ഒന്നരലക്ഷം കടന്നു.
നാലു ലക്ഷത്തിൽനിന്നു വെറും ആറു ദിവസത്തിനുള്ളിലാണു കോവിഡ് കണക്ക് അഞ്ചു ലക്ഷത്തിലേക്ക് എത്തുന്നത്. ജൂണ്‍ പന്ത്രണ്ടിനാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷമാകുന്നത്. അതേമാസം 20-ന്, വെറും എട്ടു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ കൂടി നാലു ലക്ഷത്തിൽ എത്തി. ഇവിടെനിന്ന് വെറും ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ കൂടി അഞ്ചുലക്ഷം കണക്ക് ഇന്ത്യ പിന്നിടുകയായിരുന്നു.
ഇന്ത്യയില്‍ ദിനം പ്രതി കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 509,446 ആയി.24 മണിക്കൂറിനിടെ 407 പേര് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണം 15,000 കടന്നു. 15,301 പേരാണ് ഇതുവരെ മരിച്ചത്. 1,89463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണു കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 15,000ൽ അധികം പേർ കോവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു. അമേരിക്ക, ബ്രസീൽ, റഷ്യ എന്നി രാജ്യങ്ങൾ മാത്രമാണ് കോവിഡ് പോസിറ്റീവ് കണക്കിൽ ഇന്ത്യക്കു മുന്നിലുള്ളത്.
തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500 ന് മുകളിലെത്തി. 3645 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 46 മരണവും റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 957 ആയി. ആകെ രോഗ ബാധിതര്‍ 74622 ആയി. ചെന്നൈയില്‍ 1956 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 1358 ആളുകൾ ഇന്ന് രോഗ മുക്തി നേടി. 32305 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. ഇവിടെ 147741 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 6931 പേര് മരണപ്പെടുകയും ചെയ്തു. ദില്ലിയില്‍ 73780 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത. 2429 പേരാണ് മരണപ്പെട്ടത്. ഗുജറാത്തില്‍ 29520 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1753 പേര് മരണപ്പെടുകയും ചെയ്തു.
ലോകത്താകെ ഇതുവരെ 9,754,569 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 3,981,378ചികിത്സയിലുണ്ട്.492,671 പേര് ആണ് ഇതുവരെ മരിച്ചിരിക്കുന്നത്. 5,280,520 പേര് രോഗമുക്തി നേടി. പട്ടികയില്‍ മുന്നിലുളള അമേരിക്കയില്‍ രോഗികളുടെ എണ്ണം 2,506,370 ആയി. പുതുതായി 1782 പേര്‍ക്കാണ് രോഗം. ഇതുവരെ 126,839 പേര് മരിച്ചു. രണ്ടാം സ്ഥാനത്തുളള ബ്രസീലില്‍ 1233147 രോഗികളാണുളളത്. ഇതുവരെ 55054 പേര് മരണപ്പെട്ടു.