‘അരിയും മണ്ണെണ്ണയും വേണമെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കണം’: പുതിയ ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ്: റേഷൻ കടകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആളുകൾ രണ്ട് ഡോസ് വാക്‌സിൻ എടുക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നടപടി.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അവരുടെ രണ്ട് ‍ഡോസ് വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ ഉപഭോക്താവ് ഈ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിൽപ്പനക്കാരന്റെ ഉത്തരവാദിത്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപഭോക്താവിന് അവരുടെ ആദ്യത്തെയോ രണ്ടാമത്തെയോ ഡോസ് ലഭിച്ചിട്ടില്ലെന്ന് കടക്കാരൻ കണ്ടെത്തുകയാണെങ്കിൽ, അടുത്തുള്ള ആശുപത്രിയിൽ പോയി സ്വയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വാങ്ങുന്നയാളോട് അയാൾ/അവൻ നിർബന്ധിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

Top