‘ബന്ധുക്കളായ പുരുഷന്മാർ കൂടെ വേണം, യാത്രയിൽ ഹിജാബ് നിർബന്ധം, അല്ലാത്തപക്ഷം യാത്രാനുമതിയില്ല’; പുതിയ നിയമവുമായി താലിബാൻ ഭരണകൂടം

കാബൂൾ: രാജ്യത്ത് സ്ത്രീകൾക്ക് പുതിയ നിയന്ത്രണവുമായി താലിബാൻ ഭരണകൂടം രം​ഗത്ത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നും, സ്ത്രീകൾ യാത്രാസമയത്ത് ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നുമാണ് താലിബാൻ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും താലിബാൻ വ്യക്തമാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദേശം വന്നതിന് പിന്നാലെയാണ് താലിബാൻ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Top