രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ.അഫ്ഗാനിസ്താനിൽ നിന്നും കൂടുതൽ ഇന്ത്യക്കാർ ഡൽഹിയിലെത്തുന്നു.കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്ത്യയുടെ രക്ഷാപ്രവർത്തനം തുടരുന്നു. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം ഊർജിതമാക്കി ഇന്ത്യ. തിങ്കളാഴ്ച്ച രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു. സംഘത്തിൽ ഇന്ത്യക്കാരും അഫ്ഗാൻ സ്വദേശികളുമുണ്ട്.മലയാളികൾ ഉൾപ്പെടെ 392 പേരെ ഇന്നലെ ഡൽഹിയിലെത്തിച്ചിരുന്നു.മൂന്ന് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. 135 ഇന്ത്യക്കാരുമായി ദോഹ വഴിയാണ് ഒരു വിമാനം ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നുള്ള വിമാനത്തിൽ 87 ഇന്ത്യൻ പൗരന്മാരും 2 നേപ്പാൾ പൗരന്മാരുമാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാർ അടക്കം 392 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. ഇതിൽ 327 പേർ ഇന്ത്യക്കാരാണ്. മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് കൂടുതൽ ഇന്ത്യക്കാർ ഡൽഹിയിലെത്തും. കാബൂളിൽ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേർ ഉടൻ ഡൽഹിയിലെത്തും. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നൽകിയവർക്ക് എംബസി നന്ദി അറിയിച്ചിട്ടുണ്ട്. കാബൂളിൽ നിന്ന് യുഎസ് വിമാനങ്ങളിലാണ് ഇവർ ഖത്തറിലേക്ക് വന്നത്. നയതന്ത്ര പ്രതിനിധികളേയും മാദ്ധ്യമപ്രവർത്തകരേയും വിദ്യാർത്ഥികളേയും രാജ്യത്ത് തിരികെ എത്തിച്ചതായാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആരംഭിച്ചത്. ഇനിയും അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്താനിൽ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലായം നൽകുന്ന വിവരം.

87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ ഇന്നലെ എത്തിച്ചിരുന്നു. പിന്നീട് എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കാബൂളിൽ നിന്ന് നേരത്തെ ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്.

ഇതിന് പുറമെ 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇന്ത്യയിലെത്തി. അഫ്ഗാനിസ്താനിലുള്ള മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top