കോവിഡ് പ്രതിരോധം: രാജ്യത്ത് വ്യാഴാഴ്ച മാത്രം വാക്സിൻ വിതരണം ചെയ്തത് 67 ലക്ഷം പേർക്ക്; ആകെ വാക്സിൻ വിതരണം 131 കോടി പിന്നിട്ടു

ന്യൂഡൽഹി: രാജ്യത്ത് 131 കോടി കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച മാത്രം 67 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ 131,09,90,768 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയിരിക്കുന്നത്.

2021 ജനുവരി 16-നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. ഫെബ്രുവരി രണ്ട് മുതൽ മുന്നണി പോരാളികൾക്കും വാകിസൻ നൽകി തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

60 വയസിനു മുകളിലുള്ളവർക്കും 45 വയസിനു മുകളിൽ പ്രായമുള്ള നിർദ്ദിഷ്ട രോഗാവസ്ഥയിലുള്ളവർക്കും മാർച്ച് ഒന്ന് മുതൽ വാക്സിൻ നൽകിയിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് 45 വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്.മേയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകാനും തീരുമാനിച്ചിരുന്നു

Top