സംസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച :ആലപ്പുഴയിൽ വയോധികന് രണ്ടാം ഡോസ് വാക്‌സിൻ രണ്ട് തവണ നൽകിയതായി ആരോപണം

സ്വന്തം ലേഖകൻ

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച. ആലപ്പുഴയിൽ വയോധികന് രണ്ടാം ഡോസ് വാക്‌സിൻ രണ്ട് തവണ നൽകിയതായി പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

65കാരനായ ഭാസ്‌കരന് രണ്ടാംഡോസ് വാക്‌സിൻ രണ്ട് തവണ നൽകിയതായാണ് പരാതി. രണ്ട് തവണ വാക്‌സിൻ കുത്തിവച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകളുണ്ടായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യയ്‌ക്കൊപ്പമാണ് ഇദ്ദേഹം വാക്‌സിനെടുക്കാൻ എത്തിയത്. ആദ്യം ഒന്നാം കൗണ്ടറിൽ നിന്ന് വാക്‌സിൻ സ്വീകരിക്കുകയും പുറത്തേക്കിറങ്ങുകും ചെയ്തു. എന്നാൽ പുറത്തുള്ള കൗണ്ടറിൽ നിന്നാണ് വീണ്ടും വാക്‌സിനെടുത്തത്.

ചെറിയ ഇടവേളയ്ക്കിടെ രണ്ട് തവണ വാക്‌സിൻ എടുത്ത വിവരം പിന്നീടാണ് മറ്റുള്ളവർ അറിയുന്നത്.സംഭവത്തിൽ കുടുംബവും ജനപ്രതിനിധികളും ഡിഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

Top