സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്തും കാസര്‍ഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. 14 പേര്‍ രോഗമുക്തരായി.മലപ്പുറത്തും കാസർകോടും ഓരോ ആൾക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

പാലക്കാട് 4, കൊല്ലം 3, കണ്ണൂർ കാസർകോട് 2വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികിൽസയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ 111 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,711 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത്. 47 പേര്‍.

കോട്ടയം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍ഗോഡ് കളക്ടര്‍ സജിത് ബാബു, ഐജി വിജയ് സാക്കറെ എന്നിവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്.അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക തീവണ്ടി വേണമെന്ന് വീണ്ടും ആവശ്യപെട്ടെന്നും അദ്ദേഹം പറഞ്ഞു.

Top