വോട്ട് ബാങ്ക് ലക്ഷ്യം !. കന്നുകാലികളെ​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു

ഡല്‍ഹി:  ഒടുവിൽ ബി.ജെ.പി സർക്കാർ ജനവിരുദ്ധ നയം തിരുത്താൻ തയ്യാറാവുന്നു. രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കാനൊരുങ്ങുന്നു. സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് നീക്കം. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിൽ ഭേദഗതിവരുത്തിയാണ് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിൽനിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഉത്തരവ് പിൻവലിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ആഴ്ച ആദ്യം ഇതു സംബന്ധിച്ച് ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമായിരുന്നു കഴിഞ്ഞ മെയ് 23 ന് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്‍റെ പട്ടികയിലുണ്ടായിരുന്നത്.‌ രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കാൻ ഇടയാക്കുന്നതായിരുന്നു ഉത്തരവ്.

കന്നുകാലികളുടെ വിൽപ്പനയ്ക്കും ഉത്തരവിലൂടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കന്നുകാലികളെ വിപണനകേന്ദ്രങ്ങളിൽനിന്നു വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നൽകണം. കാർഷിക ആവശ്യത്തിനു മാത്രമായിരിക്കണം വിൽപ്പന. സംസ്ഥാനാന്തര വിൽപ്പനയും പാടില്ല. സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലെമാത്രമേ വിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നൽകുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.

Top